ബോവിക്കാനത്ത് എ.ടി.എം കൗണ്ടർ സ്ഥാപിക്കണം. പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് നിവേദനം നൽകി.

Latest ഇന്ത്യ കേരളം പ്രാദേശികം

ബോവിക്കാനം: മുളിയാർ പഞ്ചായത്തിന്റെ ആസ്ഥനമായ ബോവിക്കാനത്ത് സ്ഥിരം എ.ടി .എം കൗണ്ടർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് കേരള ഗ്രാമിൺ ബാങ്ക് ചീഫ് മാനേജർ യു.മനോജ് കുമാറിന് നിവേദനം നൽകി.
നിരവതി സർക്കാർ, സ്വകര്യ സ്ഥാപനങ്ങളും, ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഇരുന്നൂറിൽ പരം വ്യാപാര സ്ഥാപനങ്ങളും, കുടുംബശ്രി, തൊഴിൽ ഉറപ്പ് പ്രവർത്തകർ, സാമൂഹ്യ പെൻഷൻ പറ്റുന്ന ആളുകൾ, നിരവതി ബിസിനസ് കാർ തുടങ്ങിയവർ ആശ്രയിക്കുന്നതും, ഇടപാട് നടത്തുന്നതും കേരള ഗ്രാമിൺ ബേങ്ക് ബോവിക്കാനം ബ്രാഞ്ചിനെയാണ്.
പ്രവർത്തി ദിവസങ്ങളിൽ ഇവിടെ എന്നും ഇടപാട് കാരുടെ വൻ തിക്കും തിരക്കും ,റോഡ് വരെ നീണ്ട ക്യൂവും കാണാം തുടർച്ചയായി വരുന്ന അവധി ദിവസങ്ങളിലും ഇടപാട് കാർക്ക് വൻ ദുരിതം അനുഭവിക്കേണ്ടി വരുന്നു.
ബോവിക്കാനത്ത് യൂണ്യൻ ബങ്കിന്റെ ഒരു എ.ടി.എം കൗണ്ടർ ഉണ്ടെങ്കിലും അത് പലപ്പോഴും തകരാറിലും,പണം ലഭിക്കാതെയും ആവുന്നുണ്ട്.
അത്യവശ്യം പണം ലഭികേണ്ടവർ ചെർക്കളയിലേക്കും മുള്ളരിയ്യയിലേക്കും നേട്ടോട്ടം ഓടേണ്ടി വരുന്ന അവസ്ഥയാണ്.
ഇത്തരം പ്രയാസങ്ങൾ ഒഴിവാക്കാനും, ബാങ്കിന്റെ പ്രവർത്തനങ്ങൾ സുഖകരമായി നടക്കാനും
ബോവിക്കാനം ടൗണിൽ ഒരു എ.ടി.എം കൗണ്ടർ സ്ഥാപ്പിച്ചാൽ മാത്രമേ ഇതിനേരു പരിഹാരം മാവുകയുള്ളൂ എന്ന് നിവേദനത്തിൽ ചുണ്ടി കാട്ടി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷെഫിഖ് മൈക്കുഴി ,സ്വതന്ത്ര കർഷക സംഘം ജില്ല വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ആലൂർ എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *