മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് അച്ഛനായ സന്തോഷം പങ്കുവെച്ച് . യുവരാജ് സിങ് തന്നെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്ന സന്തോഷം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.
ഹസന് കീച്ച് ആണ് യുവരാജ് സിങിന്റെ ഭാര്യ. താരദമ്പതികള്‍ക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയത്.അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് പിന്നാലെയാണ് ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ വന്നത്.
‘ ഞങ്ങളുടെ എല്ലാ ആരാധകരോടും കുടുംബത്തിനോടും സുഹൃത്തുക്കളോടും ഇന്ന് ദൈവം ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞിനെ നല്കി അനുഗ്രഹിച്ചതിന്റെ സന്തോഷം ഞങ്ങള്‍ പങ്കുവെക്കുന്നു. ഈ അനുഗ്രഹത്തിന് ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങളുടെ കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുമ്പോള്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ആഗ്രഹിക്കുന്നു. സ്നേഹത്തോടെ ഹസലും യുവരാജും’ എന്നാണ് യുവരാജ് കുറിച്ചത്.
യുവരാജിന്റെയും ഹസന്റെയും വിവാഹം രണ്ട് ആചാര പ്രകാരമായിട്ടാണ് നടത്തിയത്. സിഖ് ആചാര പ്രകാരവും ഹിന്ദു ആചാര പ്രകാരവും . ഇവരുടെത് പ്രണയ വിവാഹം ആയിരുന്നു.
താരങ്ങളുടെ വാഹനിശ്ചയം ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ചാണ് നടന്നത്.