‘ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ പുറത്തെത്തിയത് മതിലില്‍ ഏണിചാരി’; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Latest കേരളം

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.

കോഴിക്കോട് വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് ആറ് പെണ്‍കുട്ടികളെ കാണാതായത്.

സംഭവത്തില്‍ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസര്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസറോടും അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. കമ്മീഷൻ അംഗം ബി ബബിത ചിൽഡ്രൻസ് ഹോം സന്ദർശിക്കും. മാധ്യമവാർത്തക്കളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി. 

 സഹോദരിമാര്‍ ഉള്‍പ്പെടുന്ന ആറു കുട്ടികളെയാണ് കാണാതായത്. ഇന്നലെ വൈകീട്ടോടെയാണ് കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞത്.

അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നാണ് വിവരം.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പെണ്‍കുട്ടികള്‍ സമീപ പ്രദേശങ്ങളില്‍ തന്നെയുണ്ടെന്നാണ് പ്രാഥമിക വിവരം. 

Leave a Reply

Your email address will not be published. Required fields are marked *