കുമ്പള:ഏറെ നാളുകളായി വിദ്യാർഥികൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നമാണ് അവരുടെ ബസ് യാത്രയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾസ്റ്റുഡൻസ് ടിക്കറ്റ് തുക സ്വീകരിക്കുന്നതിനു പകരം കൂടുതൽ പണം ആവശ്യപ്പെടുകസ്റ്റുഡൻസ് ടിക്കറ്റിൽ സഞ്ചരിക്കുന്നവിദ്യാർഥികളെ ഒന്നടങ്കം പൊരിവെയിലത്ത് ബസിന് പുറത്തു നിർത്തുക എന്നി പ്രശ്നങ്ങൾ നിരന്തരമായി വിദ്യാർഥികൾ എംഎസ്എഫ് പഞ്ചായത്ത് കമ്മിറ്റിയെ അറിയിച്ചത് പ്രകാരമാണ് ഈ പ്രശ്നത്തിൽ വിദ്യാർത്ഥികളോടൊപ്പം എംഎസ്എഫ് അവകാശ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയത്ഇതിൻറെ ഭാഗമായി ബസ് ജീവനക്കാരുമായി എം.എസ്.എഫ് മണ്ഡലം ട്രെഷർ ജംഷീർ മൊഗ്രാൽ,പഞ്ചായത്ത് എം എസ് എഫ് വൈസ് പ്രസിഡന്റ് മുർഷിദ് മൊഗ്രാൽ,നാഫി ബംബ്രാണ,രിഫായി കുമ്പള എന്നിവർ സംസാരിക്കുകയും തൃപ്തികരമായ മറുപടി അല്ലാത്തതുകൊണ്ട് തന്നെ കുമ്പള സി.ഐപ്രമോദ് മുമ്പാകെ നേരിട്ട് പരാതി സമർപ്പിക്കുകയും ചെയ്തുഇതുമായി ബന്ധപ്പെട്ട് ബസ് ഉടമകളെ വിളിച്ചുകൂട്ടി മേൽപ്പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളും കൈക്കൊള്ളുമെന്നും കുമ്പള സി.ഐ അറിയിച്ചു
