റാണിപുരത്ത് വിനോദയാത്രയ്ക്ക് എത്തിയവർ സഞ്ചരിച്ച ബസ് മറിഞ്ഞു. 38 പേർക്ക് പരുക്കേറ്റു. കർണാടക സ്വദേശികളാണ് ഇവരെന്നാണ് വിവരം. പനത്തടി ടൗണിലാണ് ശനിയാഴ്ചരാവിലെയായിരുന്നു അപകടം.
മൈസൂറു ബാബ അറ്റോമിക് റിസർച് സെന്ററിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.49 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ 28 പേരെ പൂടങ്കല്ല് താലൂക് ആശുപത്രിയിലും സാരമായി പരിക്കുപറ്റിയ 10 പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.റാണിപുരം സന്ദർശിച്ച ശേഷം ബേക്കൽ കോട്ടയിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
49 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ 28 പേരെ പൂടങ്കല്ല് താലൂക് ആശുപത്രിയിലും സാരമായി പരിക്കുപറ്റിയ 10 പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.റാണിപുരം സന്ദർശിച്ച ശേഷം ബേക്കൽ കോട്ടയിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.