ഭൂകമ്പ ദുരിത ബാധിതരെ സഹായിക്കാന്‍ ക്രിസ്റ്റ്യാനോയുടെ കയ്യൊപ്പ് പതിഞ്ഞ ജഴ്സി ലേലത്തിന്

Latest

ടൂറിന്‍: സിറിയയിലും തുര്‍ക്കിയിലുമായുണ്ടായ ഭൂമി കുലുക്കത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജഴ്‌സി. യുവന്റസ് പ്രതിരോധ താരം മെറി ഡെമിറാല്‍ റൊണാള്‍ഡോയുടെ ജഴ്‌സി ലേലത്തില്‍ വില്‍ക്കാനായി രംഗത്തെത്തി. റൊണാള്‍ഡോ യുവന്റസില്‍ കളിക്കുന്നതിനിടെ ഡെമിറാലിന് കൈമാറിയ ജഴ്‌സിയാണിത്. അതില്‍ റൊണാള്‍ഡോ ഒപ്പുവെച്ചിട്ടുമുണ്ട്.

ജഴ്‌സി വിറ്റുകിട്ടുന്ന പണം സിറിയയിലും തുര്‍ക്കിയിലുമുള്ള സാധാരണക്കാരുടെ ജീവിതത്തിനായി ഉപയോഗിക്കുമെന്ന് ഡെമിറാല്‍ വ്യക്തമാക്കി. ഇക്കാര്യം റൊണാള്‍ഡോയെ അറിയിച്ചിട്ടുണ്ടെന്നും ഡെമിറാല്‍ പറഞ്ഞു. ഭൂകമ്പത്തെത്തുടര്‍ന്ന് തുര്‍ക്കി ഗോള്‍കീപ്പര്‍ അഹ്മദ് ഐറപ്പിന് ജീവന്‍ നഷ്ടമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *