മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; കൈയിൽ നിന്ന് അബദ്ധത്തിൽ വീണതെന്ന് അമ്മ

Latest

കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു. കണ്ണൂര്‍ കുറുമാത്തൂരിലാണ് സംഭവം. ജാബിര്‍-മുബഷീറ ദമ്പതികളുടെ മകന്‍ അലനാണ് മരിച്ചത്. കൈയില്‍ നിന്ന് കുഞ്ഞ് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് മുബഷീറ പറയുന്നത്.

 

ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. മുബഷീറയുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് കിണറ്റില്‍ വീണ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. കുളിപ്പിക്കുന്നതിനായി കിണറിന്റെ ഭാഗത്തുകൊണ്ടുവന്നപ്പോള്‍ കുഞ്ഞ് വഴുതി അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് മുബഷീറ നാട്ടുകാരോട് പറഞ്ഞത്.തളിപ്പറമ്പ് പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി യുവതിയുടെ വിശദമായ മൊഴിയെടുക്കും. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave a Reply

Your email address will not be published. Required fields are marked *