കെ സുധാകരന്‍ നാളെ കെപിസിസി അദ്ധ്യക്ഷനായി ചുമതലയേല്‍ക്കും

Latest കേരളം രാഷ്ട്രീയം

തിരുവനന്തപുരം : കേരള പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി കെ. സുധാകരന്‍ എംപി നാളെ ചുമതലയേല്‍ക്കും. കെപിസിസി ഓഫീസ് -സേവാദൾ വോളന്‍റിയർമാരുടെ ഗാർഡ് ഓഫ് ഓണറും പാർട്ടി പതാക ഉയർത്തലും കഴിഞ്ഞ പ്രസിഡന്‍റിന്‍റെ ഓഫീസിലെത്തും. കെപിസിസി പ്രസിഡന്‍റായി രാവിലെ 11 നും 11.30നും ഇടയിലാണ് ചുമതല ഏറ്റെടുക്കുക. നേതാക്കളുടെ സാന്നിധ്യത്തില്‍ ചുമതല ഏറ്റെടുത്ത ശേഷം നേതാക്കളെ അഭിസംബോധന ചെയ്യും. ചാർജ് ഒഴിയുന്ന കെപിസിസി പ്രസിഡന്‍റിന്‍റെ വിടവാങ്ങൽ പ്രസംഗവും ചുമതലയേൽക്കുന്ന കെപിസിസി പ്രസിഡ ആമുഖപ്രസംഗവും -രാവിലെ 11.30 ന്. തുടര്‍ന്നു മാധ്യമങ്ങളെയും കാണും.

Leave a Reply

Your email address will not be published. Required fields are marked *