വാട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി

Latest കേരളം

കൊച്ചി; വാട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില് സമര്പ്പിച്ച ഹര്ജി തള്ളി. സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് പുതിയ ഐടി നിയമത്തിന് രൂപം നല്കാന് ഉദ്ദേശിക്കുന്ന പശ്ചാത്തലത്തില് ഈ ഹര്ജിക്ക് പ്രസക്തിയില്ല എന്ന കേന്ദ്ര സര്ക്കാരിന്റെ വാദം കണക്കിലെടുത്താണ് കോടതി നടപടി.

കുമളി സ്വദേശി ഓമനക്കുട്ടന് നല്കിയ ഹര്ജിയാണ് കോടതി തള്ളിയത്.സോഷ്യല് മീഡിയയെ ഒന്നടങ്കം നിയന്ത്രിക്കുന്നതിന് സമഗ്രമായ നയത്തിന് രൂപം നല്കാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര സര്ക്കാര് കോടതിയെ ബോധിപ്പിച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *