‘ജോളിയെ മോഡലാക്കി ഫസീലയും’ വിഷം നല്‍കി മുത്തശ്ശിയെ കൊന്നു, ഭര്‍തൃപിതാവിന് ഭക്ഷണത്തില്‍ വിഷം നല്‍കിയത് രണ്ട് വര്‍ഷത്തോളം! അത്ഭുത രക്ഷ

Latest കേരളം

പാലക്കാട്: കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയായിരുന്നു കൂടത്തായി കൂട്ടക്കൊലപാതകം. ജോളിയുടെ മോഡല്‍ കൊലപാതകം ഇപ്പോള്‍ പാലക്കാടും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയാണ് ഭക്ഷണത്തില്‍ വിഷം നല്‍കി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയത്. പിന്നാലെ ഭര്‍തൃപിതാവിനും സമാന രീതിയില്‍ വിഷം നല്‍കുകയായിരുന്നു.

59കാരനായ ഭര്‍തൃപിതാവ് മുഹമ്മദിന് രണ്ട് വര്‍ഷത്തോളമാണ് ഭക്ഷണത്തിനൊപ്പം മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്‍കിയത്. സംഭവത്തില്‍ ഫസീലയ്ക്ക് ഒറ്റപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. ഭര്‍ത്താവിന്റെ മുത്തശ്ശിയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലും ഫസീലക്കെതിരെ ഒറ്റപ്പാലം കോടതിയില്‍ വിചാരണ തുടരുകയാണ്.

കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപ വീതമാണ് കോടതി അരലക്ഷം പിഴ ചുമത്തിയത്. ക്ലോര്‍പൈറിഫോസ് എന്ന വിഷപദാര്‍ഥം അകത്തു ചെന്ന് 71 വയസ്സുള്ള നബീസ കൊല്ലപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. 2016 ജൂണിലായിരുന്നു ദുരൂഹമരണം. ഇരുവരോടും ഫസീലയ്ക്കുള്ള മുന്‍ വൈരാഗ്യമാണ് സമാനമായ ക്രൂരകൃത്യങ്ങളിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം

Leave a Reply

Your email address will not be published. Required fields are marked *