▪️കാസർകോട്: വിദ്യാർഥിനിയെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവുഗോളി കടപ്പുറത്ത് താമസിക്കുന്ന തൃക്കരിപ്പൂർ എടാട്ടുമ്മലിലെ സുരേന്ദ്രൻ – ശ്യാമള ദമ്പതികളുടെ മകൾ എസ്.അഞ്ജന (22) യാണ് മരിച്ചത്.വീടിന് സമീപത്തെ റെയിൽ പാളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ തട്ടിയ നിലയിലാണ് മൃതദേഹം.
മംഗ്ളുറു അലോഷ്യസ് കോളജിലെ എം എസ് സി ബയോകെമിസിട്രി വിദ്യാർഥിനിയാണ്. തിങ്കളാഴ്ച രാത്രി 10 മണിയോടെ ഭക്ഷണം കഴിച്ച് കിടന്ന അഞ്ജനയെ ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാസർകോട് ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ഏക സഹോദരൻ വിഘ്നശ്.