ബെംഗളൂരു: കര്‍ണാടകയില്‍ നവരാത്രി ആഘോഷത്തിനിടെ പൈതൃക പട്ടികയിലുള്ള മദ്രസയിലേക്ക് അതിക്രമിച്ച് കയറി ആള്‍ക്കൂട്ടം. കര്‍ണാടകയിലെ ബിദറില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
മദ്രസയിലേക്കുള്ള പടികളില്‍ നിന്നുകൊണ്ട് ജയ് ശ്രീറാം, ഹിന്ദു ധര്‍മം ജയ് മുദ്രാവാക്യങ്ങള്‍ വിളിച്ച സംഘം മദ്രസ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് വെച്ച് പൂജയും നടത്തി.ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ദസറ ഘോഷയാത്രയുടെ ഭാഗമായിരുന്ന സംഘം മദ്രസയുടെ പൂട്ട് തകര്‍ത്തുകൊണ്ട് ഉള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.സംഭവത്തെ അപലപിച്ചുകൊണ്ട് ബിദറില്‍ നിന്നുള്ള നിരവധി മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഈ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിന് ശേഷം പ്രതിഷേധം ശക്തമാക്കുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്.