കാസർകോട്:അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. നമ്പ്യാറടുക്കം സ്വദേശി നീലകണ്ഠനാണ് കൊല്ലപ്പെട്ടത്. ഇയാൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്.തലയ്ക്ക് പിന്നിൽ വെട്ടേറ്റ മുറിവുകൾ കണ്ടെത്തി.ഭാര്യ ബംഗളൂരുവിലാണ്.
അടുത്തുള്ള ബന്ധുക്കളാണ് ഭക്ഷണം എത്തിക്കാറ്. രാവിലെ ഭക്ഷണം എത്തിക്കുമ്പോഴാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കൊലാപതകത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്നങ്ങളെന്ന് സൂചന.