ന്യൂഡൽഹി: രാജ്യത്തെ ഭരണനിർവഹണം പരിശോധിക്കുന്ന പൊതുകാര്യ സൂചികയിൽ (പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ്) കേരളം ഇന്ത്യയിൽ ഒന്നാമത്.
ബംഗളൂരൂ ആസ്ഥാനമായ സന്നദ്ധ സംഘടന പബ്ലിക് അഫയേഴ്‌സ് സെന്ററാണ് 2020-21 വർഷത്തെ സൂചിക പുറത്തു വിട്ടത്.
പ്രധാനമായും സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്ന് കാര്യങ്ങൾ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്.
ദ ഹിന്ദുവാണ് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, നാഷണൽ ഹെൽത്ത് മിഷൻ തുടങ്ങിയ അഞ്ചു കേന്ദ്രാവിഷ്‌കൃത പദ്ധതിയും പരിശോധിച്ചു.
മഹാമാരിയെ നേരിട്ട രീതിയും പഠനവിഷയമായി.
വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഒന്നാമത്.
18 സംസ്ഥാനങ്ങളാണ് ഈ പട്ടികയിലുള്ളത്.
യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ.