വർഗീയ ശക്തികൾക്കെതിരെ മതേതര പ്രതിജ്ഞ പുതുക്കുക മന്ത്രി അഹമ്മദ് ദേവർകോവിൽ.

Latest പ്രാദേശികം

കാസർകോട് : വർഗീയ ശക്തികൾക്കെതിരെ മതേതരത്വ പ്രതിജ്ഞ പുതുക്കി ഭാരതത്തിൻറെ ഐക്യത്തെ ശക്തിപ്പെടുത്താൻ യുവജനതയ്ക്ക് സാധ്യമാകുമെന്നും അവർ രാജ്യത്തിൻറെ ശക്തിസ്രോതസ്സ് ആണെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്വതന്ത്രദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ: ഷമീർ പയ്യനങ്ങാടി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഫാദിൽ അമീൻ സ്വാഗതം പറഞ്ഞു.
സംസ്ഥാന ട്രഷറർ റഹീം ബെണ്ടിച്ചാൽ കാസർകോട്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഷ്റഫ് പുതുമ, നാസർ കൂരാറ,ജെയിൻ ജോസഫ്, സംസ്ഥാന സെക്രട്ടറിമാരായ ഷാജി ഷമീർ,റയാൻ പറക്കാട് , എൻ വൈ എൽ കാസർകോട് ജില്ലാ പ്രസിഡൻറ് അഡ്വ: ഷെയ്ഖ് ഹനീഫ,എൻ വൈ എൽ കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് ഹദ്ദാദ്, അബൂബക്കർ പൂച്ചക്കാട്, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *