തളര്‍ന്നു കിടക്കുന്ന യുവാവിന്‍റെ നിസഹായവസ്ഥ മുതലാക്കി ചാരിറ്റി വിഡിയോയിലൂടെ പണം തട്ടിയെടുത്ത് പ്രാദേശിക വാര്‍ത്ത ചാനല്‍ പ്രവര്‍ത്തകര്‍.
വിസ്മയ ചാനല്‍ എന്ന പ്രാദേശിയ യൂടൂബ് ചാനലാണ് തളര്‍ന്നു കിടക്കുന്ന യുവാവിന്‍റെ അക്കൗണ്ടിലേക്ക് വന്ന പണം തട്ടിയെടുത്തത്. ബാങ്ക് രേഖകള്‍ പരിശോധിക്കുകയാണെന്നും സഹായ വാര്‍ത്തകള്‍ ചെയ്തു ഇവര്‍ മറ്റ് സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.2018 ലാണ് ഇന്ദിരയുടെ മകന്‍ ഷിജു കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റത്.
മരുന്നും ഭക്ഷണവും പോലും കൊടുക്കാന്‍ പറ്റാതിരുന്ന ഈ ദരിദ്ര കുടുംബത്തെത്തേടിയാണ് വിസ്മയ ന്യൂസ് എന്ന് പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ഇടുന്ന സംഘം എത്തുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം 13 രാത്രി 11.30 ന് മംഗലപുരം സ്വദേശി അനീഷും രജിത്ത് കാര്യത്തില്‍ എന്നയാളും വന്ന് വീഡിയോ എടുത്തു. ഏഴായിരം രൂപ വീഡിയോ എടുക്കാനായി സംഘം പ്രതിഫലം വാങ്ങി.വീഡിയോ വന്നതിന് ശേഷം ഷിജുവിൻറെ സഹോദരിയുടെ അക്കൗണ്ടിലേക്ക് പലരും സഹായമായി ഒന്നരലക്ഷം രൂപ അയച്ചു.
എന്നാല്‍ ഈ തുകയിൽ നിന്നും വിവിധ തവണകളായി രജിത്തും സംഘവും ഒരുലക്ഷത്തി മൂപ്പതിനായിരം രൂപ വാങ്ങിയെന്നാണ് പരാതി. അഞ്ചലിലെ അജിത്ത് എന്ന രോഗിക്ക് കൊടുക്കണം എന്ന് ആവശ്യപ്പെട്ടാണ് സംഘം ഷിജുവിന്‍റെ പക്കല്‍ നിന്നും പണം വാങ്ങിയത്. ദുരവസ്ഥ കണ്ട് പലരും സഹായിച്ചെങ്കിലും ഷിജുവിന് ആകെ കിട്ടിയത് ഇരുപതിനായിരം രൂപയില്‍ താഴെ മാത്രമാണ്.