ചൗക്കി:കേന്ദ്ര ഗവൺമെന്റിന്റെ വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ കണ്ണൂരിന്റേയും നെഹ്റു യുവക് കേന്ദ്ര കാസറഗോഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ചൗക്കി സന്ദേശം യുവപ്രതിഭയിൽ വെച്ച് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ആസാദി കാ അമ്യത് മഹോത്സവ് / ക്വിസ്സ് മത്സരം നടത്തി.
മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സമീറാ ഫൈസൽ ഉദ്ഘാടനം ചെയ്തുഫീൽഡ് പബ്ളിസിറ്റി ഓഫീസർ കണ്ണൂർ ബിജു മാത്യു മുഖ്യാതിഥിയായിരുന്നു.
ബസ്സ് ഓണേർസ് അസോസിയേഷൻ ജില്ലാ ട്രഷറർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ അധ്യക്ഷതവഹിച്ചു.
ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ഓഫീസർ ബാബുരാജ്, ഡോ: രൂപ വി. റാവു, എം.എ. കരിം . ടി.എം.രാജേഷ് മാസ്റ്റർ, രാജൻ, എസ്.എച്ച്. ഹമീദ്, സുലൈമാൻ തോരവളപ്പ്, ആകർഷ് . എം. നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു മാത്യുവിനെ സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് ഷാൾ അണിയിച്ച് ആദരിച്ചു.
ക്വിസ്സ് മത്സരത്തിൽ വിജയികളായവർക്ക് അഡ്വ: സമീറ ഫൈസൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ സ്വാഗതവും സന്ദേശം സംഘടനാ സെക്രട്ടറി എം.സലിം നന്ദിയും പറഞ്ഞു.