പാലക്കാട് ഒലവക്കോടിന് സമീപം ബൈക്ക് കവർന്നതായി ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് മർദിച്ച് കൊലപ്പെടുത്തി. മലമ്പുഴ കടുക്കാംകുന്ന് സ്വദേശി റഫീഖാണ് ( 27 ) രാത്രി ഒരു മണിയോടെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആക്രമിച്ചതായി കരുതുന്ന ആലത്തൂർ, പല്ലശ്ശന, കൊല്ലങ്കോട് സ്വദേശികളായ മൂന്ന് യുവാക്കളെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ഷേത്രോൽസവം കഴിഞ്ഞ് മടങ്ങിയവരാണ് ബാറിന് സമീപം നിർത്തിയിട്ട ബൈക്ക് നഷ്ടപ്പെട്ടതിനെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് റഫീഖിനെ പിടികൂടി മർദിച്ചത്.
വിവരമറിഞ്ഞ് പൊലീസെത്തി റഫീഖിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് കവർന്നതിന് റഫീഖിനെ മർദിച്ചെന്ന് യുവാക്കൾ പറഞ്ഞതായും കൂടുതലാളുകൾ സംഘത്തിലുണ്ടായിരുന്നതായും ഓട്ടോ ഡ്രൈവർ അബ്ദുള്ള പറഞ്ഞു .