പായസം വിളമ്പിയും, മധുരപലഹാരം വിതരണം ചെയ്തും ആരാധകർ ആനന്ദനൃത്തമാടി…. ഇശൽ ഗ്രാമം അർജന്റീനയുടെ വിജയം ആഘോഷമാക്കി..

Latest കേരളം പ്രാദേശികം

ഫുട്ബോളിനെയും മാപ്പിളപ്പാട്ടിനെയും നെഞ്ചിലേറ്റി നടക്കുന്ന മൊഗ്രാൽ ഇശൽ ഗ്രാമം അർജന്റീനയുടെ ലോകകപ്പ് വിജയം ആഘോഷമാക്കി മാറ്റി..

പായസം വിളമ്പിയും മധുരപലഹാര വിതരണം നടത്തിയും ആനന്ദനൃത്ത മാടിയ അർജന്റീന ആരാധകർ മെസ്സിപ്പ ടയുടെ കിരീടം നേട്ടത്തിന്റെ ആവേശം വാനോളം ഉയർത്തിയത് ഇശൽ ഗ്രാമത്തിന് വേറിട്ട കാഴ്ചയായി.. വൈകുന്നേരം 7 മണിക്ക് തുടങ്ങിയ ആഘോഷ പരിപാടി രാത്രി 10 മണി വരെ നീണ്ടുനിന്നു.

പടക്കം പൊട്ടിച്ചും മെസ്സിക്കും, അർജന്റീനയ്ക്കും ജയ് വിളിച്ചും ആഹ്ലാദ റാലി നടത്തി നൂറുകണക്കിന് ആരാധകർ മൊഗ്രാൽ ടൗണിൽ ആഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടി. കാസർഗോഡ് റോട്ടറി ക്ലബ് പ്രസിഡണ്ടും, മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ മുൻകാല ഭാരവാഹിയും പൗര പ്രമുഖനുമായ എംഎ ഹമീദ് സ്പിക്ക് കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

പഞ്ചായത്തംഗം റിയാസ് മൊഗ്രാൽ ടിഎം ശുഹൈബ്,കെപി അഷ്റഫ് നാങ്കി,മുഹമ്മദ് സ്മാർട്ട്, ഹസീബ്, സജ്ജാദ്, സിദ്ദീഖ് മൊഗ്രാൽ, എംഎസ് അഷ്‌റഫ്‌,വിവിധ ക്ലബ് പ്രതിനിധികൾ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി..

Leave a Reply

Your email address will not be published. Required fields are marked *