കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആശുപത്രിയില്‍ പോവുകയായിരുന്ന കാര്‍ മറിഞ്ഞു
വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
; അപകടം ബേത്തൂര്‍പാറ പടിമരുതില്‍
ബേത്തൂര്‍പ്പാറ: വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ നഴ്സിങ്ങ് വിദ്യാര്‍ത്ഥിനി മരിച്ചു.
കുറ്റിക്കോല്‍ ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമയാണ് (20)മരിച്ചത്.
ഇന്ന് രാവിലെ 8 മണിയോടെ വീടിനകത്ത് മുറിയില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. വീട്ടുകാർ കാണുന്ന സമയം ജീവനുണ്ടായിരുന്നു.
അമ്മ വനജയും സഹോദരന് മഹേഷും മഹിമയെ
ആശുപത്രിയിലെത്തിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ പടി മരുതില്‍ അപകടത്തില്‍പ്പെട്ടു.
വിവരമറിഞ്ഞ നാട്ടുകാര്‍ ഇവര്‍ മൂന്ന് പേരെയും കാസര്‍കോട് ചെർക്കള ആശുപത്രിയില്‍ എത്തിച്ചു .
എന്നാല്‍ മഹിമയുടെജീവന് രക്ഷിക്കാനാ
യില്ല.
രാവിലെ 6 മണിക്ക് ശേഷമാണ് തൂങ്ങിയസംഭവം. കാസര്‍കോട്ടെ നുള്ളിപ്പാടിയിൽ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു മഹിമ.
മരണകാരണം തൂങ്ങിയതിലാണോ അപകടമാണോ എന്നത് വ്യക്തമല്ല.