നെറ്റ് പരീക്ഷ ഫെബ്രുവരി 23 മുതൽ; ജനുവരി 17 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷ ഫെബ്രുവരി 23 മുതൽ മാർച്ച് 10 വരെ നടക്കുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. 83 വിഷയങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി)യാണ് നടക്കുക. ഡിസംബർ 29 മുതൽ ജനുവരി 17 വരെ ഓൺലൈനായി അപേക്ഷിക്കാമെന്ന് യു.ജി.സി ചെയർമാൻ എം. ജഗദീഷ്‍കുമാർ പറഞ്ഞു.

Continue Reading

സ്‌കൂള്‍ കലോത്സവത്തിന് മാസ്‌ക് നിര്‍ബന്ധം; സാനിറ്റൈസര്‍ ഉറപ്പാക്കും: മന്ത്രി

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ മാസ്ക് നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി. സാനിറ്റൈസറും ഉറപ്പാക്കണം. കോവിഡ് ജാഗ്രത കണക്കിലെടുത്തുള്ള നടപടികള്‍ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മല്‍സരങ്ങളില്‍ എ.ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് 1000 രൂപ സ്കോളര്‍ഷിപ്പ് നല്‍കും. മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് ഇക്കുറി വലിയ ഘോഷയാത്ര ഉണ്ടാകില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

Continue Reading

നാല് വർഷ ബിരുദ പഠനം പൂർത്തിയാക്കുന്നവര്‍ക്ക് നേരിട്ട് പിഎച്ച്ഡി പ്രവേശനം നല്‍കും: യു.ജി.സി

ന്യൂഡൽഹി: നാല് വർഷ ബിരുദ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് നേരിട്ട് പിഎച്ച്ഡി പ്രവേശനം അനുവദിക്കുമെന്ന് യുജിസി. നാല് വർഷ കോഴ്‌സ് പൂർണമായി നടപ്പാക്കുന്നത് വരെ 3 വർഷ ബിരുദ കോഴ്‌സ് തുടരുമെന്നും യുജിസി അറിയിച്ചു. ഇന്ന് പുറത്തിറക്കിയ പി.എച്ച്.ഡി പ്രവേശനം സംബന്ധിച്ച മാനദണ്ഡങ്ങളെകുറിച്ചുള്ള നോട്ടിഫിക്കേഷനിലാണ് ഇത്തരത്തിൽ മാറ്റം വരുത്തിയത്.ബിരുദം പൂർത്തിയാക്കുകയും 75 ശതമാനത്തിലധികം മാർക്ക് നേടുകയും ചെയ്ത വിദ്യാർഥികൾക്കാണ് നേരിട്ട് പി.എച്ച്.ഡി പ്രവേശനം അനുവദിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി രാജ്യത്തെ ബിരുദ കോഴ്സുകളുടെ ദൈർഘ്യം നാല് വർഷമാക്കിയത്.തുടക്കത്തിൽ […]

Continue Reading

ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് നിർത്തി കേന്ദ്രം; പ്രതിസന്ധി

ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത് നൂറു കണക്കിന് സാധാരണക്കാരായ വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കും. അപ്രതീക്ഷിതമായി വിവിധ സ്കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയതിന് എതിരെ വിദ്യാര്‍ഥി സംഘടനകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരേയുളള വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രീമെട്രിക് സ്കോളര്‍ഷിപ്പും എംഫില്‍ , പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് കിട്ടിയിരുന്ന മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് അടക്കമുളള സ്കോളര്‍ഷിപ്പുകളാണ് നിര്‍ത്തലാക്കിയത്. കഴിഞ്ഞ ജൂലൈ മാസം വരെ ലഭ്യമായ സ്കോളര്‍ഷിപ്പുകളാണ് അപ്രതീക്ഷിതമായി നിര്‍ത്തലാക്കിയത്. നിര്‍ത്തലാക്കിയതിന്‍റെ കാരണവും വ്യക്തമാക്കിയിട്ടില്ലെന്നാണ് ആക്ഷേപം. ബുദ്ധ, ക്രിസ്ത്യൻ, ജെയിൻ, […]

Continue Reading

എലിയെ പിടിക്കാനറിയാമോ? ശമ്പളം 1.38 കോടി രൂപ

വാഷിംഗ്ടണ്‍: എലിയെ കൊണ്ടു പൊറുതിമുട്ടുകയാണ് ന്യൂയോര്‍ക്കുകാര്‍. എന്തു ചെയ്തിട്ടും എലി ശല്യം നിയന്ത്രിക്കാനാകുന്നില്ല. എലിയെ തുരത്താന്‍ പല വഴികളും നോക്കിയിട്ടും ഫലം കാണാത്തതിനെ തുടര്‍ന്ന് മേയര്‍ ഒരു പരസ്യം നല്‍കിയിരിക്കുകയാണ്. എലിശല്യം ഇല്ലാതാക്കുന്നതിന് ആവശ്യമായ പദ്ധതി തയാറാക്കുന്നതിന് ഒരാളെ തിരയുകയാണ് മേയര്‍. എലിയെ പിടിക്കാനെത്തുന്നവര്‍ക്ക് കനത്ത തുകയാണ് ശമ്പളം.”ന്യൂയോർക്ക് നഗരത്തില്‍ പെരുകിക്കൊണ്ടിരിക്കുന്ന എലികളോട് പോരാടാൻ ആവശ്യമായ നിശ്ചയദാർഢ്യവും കൊലയാളി സഹജവാസനയും നിങ്ങൾക്കുണ്ടെങ്കിൽ – നിങ്ങളുടെ സ്വപ്ന ജോലി കാത്തിരിക്കുന്നു.” എന്നായിരുന്നു ന്യൂയോര്‍ക്ക് മേയര്‍ എറിക് ആദംസിന്‍റെ ട്വീറ്റ്. […]

Continue Reading

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം ഇനി എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം ഇനി എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി. എംപ്ലോയ്‌മെന്‍റ് ഓഫീസര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് മാത്രമായിരിക്കണം നിയമനം. ആദ്യ ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി നീക്കി വയ്ക്കണമെന്നും സർക്കാർ ഉത്തരവിലുണ്ട്.എയ്ഡഡ് നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നിർബന്ധമാക്കികൊണ്ടുളള കോടതി ഉത്തരവിന് പിന്നാലെയാണ് സർക്കാരിന്‍റെ സുപ്രധാന തീരുമാനം. എയ്ഡഡ് മാനേജ്മെന്‍റുകള്‍ സ്വന്തം നിലയ്ക്ക് നടത്തിയിരുന്ന നിയമനങ്ങൾ ഇനിമുതൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ആയിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. നിയമനത്തിനായി എംപ്ലോയ്മെന്‍റ് ഓഫീസർക്ക് സ്കൂൾ മാനേജ്മെന്‍റ് അപേക്ഷ നൽകണം. എംപ്ലോയ്മെന്‍റ് […]

Continue Reading

ഇനി പരീക്ഷാക്കാലം; എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍

എസ്എസ്എല്‍സി പരീക്ഷ 2023 മാര്‍ച്ച് 9ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മാര്‍ച്ച് 29ന് പരീക്ഷ അവസാനിക്കും. എസ്എസ്എല്‍സി മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 10മുതല്‍ 30 വരെ നടക്കും.എസ്എസ്എല്‍സി മൂല്യനിര്‍ണയം 2023 ഏപ്രില്‍ മൂന്നിന് തുടങ്ങും. പരീക്ഷാ ഫലം മെയ് പത്തിനുള്ളിലാകും പ്രഖ്യാപിക്കുക.

Continue Reading

സ്കൂൾ പരീക്ഷ ഡിസംബർ 14 മുതൽ; ഹയർ സെക്കൻഡറി പരീക്ഷ 12 മുതൽ

▪️തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ രണ്ടാം പാദവാർഷിക പരീക്ഷ ഡിസംബർ 14 മുതൽ 22 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിറ്ററിങ് യോഗത്തിൽ തീരുമാനം.ഒന്നു മുതൽ പത്തുവരെ ക്ലാസുകൾക്ക് ഡിസംബർ 14 മുതൽ 22 വരെയായിരിക്കും പരീക്ഷ. ഡിസംബർ 12 മുതൽ 22 വരെയായിരിക്കും ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി ക്ലാസുകളിലെ രണ്ടാം പാദവാർഷിക പരീക്ഷ.23ന് ക്രിസ്മസ് അവധിക്കായി അടക്കുന്ന സ്കൂളുകൾ ജനുവരി മൂന്നിന് തുറക്കും. മാർച്ച് 13 […]

Continue Reading

സ്കൂളുകളിൽ നിന്നുള്ള വിനോദയാത്ര: കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്‌കൂളുകളിൽ നിന്നുള്ള വിനോദയാത്രക്ക് കർശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്. രാത്രി 9 മണി മുതൽ രാവിലെ 6 വരെ യാത്ര പാടില്ലെന്നാണ് നിർദേശം. രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം കർശനമായും പാലിക്കണമെന്നും ടൂറിസം വകുപ്പ് അംഗീകാരം നൽകിയ നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ വാഹനങ്ങൾ മാത്രമേ യാത്രകൾക്ക് ഉപയോഗിക്കാവൂ എന്നും കർശന നിർദേശമുണ്ട്.

Continue Reading

അധ്യാപക ഒഴിവ്‌

▪️തൃക്കരിപ്പൂർ : വി.പി.പി.എം. കെ.പി.എസ്. ജി.വി.എച്ച്. എസ്.എസിൽ തൃക്കരിപ്പൂർ സ്കൂളിൽ വി.എച്ച്‌.എസ്.ഇ. വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഒ.എഫ്‌.ടി. തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം ഏഴിന് രാവിലെ 10 മണിക്ക്. യോഗ്യത : ബിടെക് ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ബിരുദം. ഫോൺ: 9446554899, 9995515916. കാഞ്ഞങ്ങാട് : മഡിയൻ ഗവ. എൽ.പി. സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (ഫുൾടൈം) ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 2.30-ന്.========================

Continue Reading