ഇന്‍സ്റ്റഗ്രാം പണിമുടക്കിയോ?; ആശങ്കയുമായി ഉപയോക്താക്കള്‍
ഇന്ന് രാവിലെ മുതല്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ദില്ലി: പ്രമുഖ സോഷ്യല്‍മീഡിയ ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം ഇന്ന് രാവിലെ മുതല്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് പ്രവര്‍ത്തനം തടസ്സപ്പെട്ടത്. ആപ് ഉപയോഗിക്കാനാകുന്നില്ലെന്ന് നിരവധിപേര്‍ റിപ്പോര്‍ട്ട് ചെയ്തു. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന 47 ശതമാനം പേരെയും പ്രശ്‌നം ബാധിച്ചു. വെബ് പതിപ്പ് ഉപയോഗിക്കുന്ന 26 ശതമാനമാളുകള്‍ക്കും പ്രശ്‌നം നേരിട്ടു. ഡൗണ്‍ടൈം ട്രാക്കിങ് സൈറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആയിരങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. പോസ്റ്റുകള്‍ ലോഡ് ചെയ്യാനും മെസേജ് അയക്കാനുമാണ് പ്രധാനമായി തടസ്സം നേരിട്ടത്. […]
Continue Reading