മൊഗ്രാൽ : സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ
ഉന്നത വിജയം നേടുക വഴി കുടുംബത്തിന്റെ യശസ്സുയർത്തിയ ഫക്രുദ്ദീൻ റാസി, ഫറാസ് ടി.എം എന്നിവരെ ടി.കെ & ടി.എം ഫാമിലി ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.
ചടങ്ങിൽ ടി.കെ ജാഫർ അധ്യക്ഷത വഹിച്ചു. സീനിയർ അംഗം ടി.കെ താഹിർ ഉദ്‌ഘാടനം ചെയ്തു.ഈമാൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി.എം ശുഹൈബ് ഉപഹാരങ്ങൾ സമ്മാനിച്ചു. ടി.കെ അൻവർ, ടി.എം ഫൈസ്, ഡോ.ഷുമൈസ്, ഗൾഫ് പ്രതിനിധികളായ സഫീർ ടി.കെ, ഷമീർ ടി.കെ എന്നിവർ പ്രസംഗിച്ചു. ഷംസീർ ടി.കെ, ജാസിൽ ജാഫർ, സാബിത്.ടി.കെ, ഷമീമ ടീച്ചർ,ഹസ്സി ശുഹൈബ്,
സഫിയ താഹിർ, റൈഹാന ജാഫർ, ഫരീദ ഫൈസ്, നസീറ ഷംസീർ,ബി.എം ഖദീജ തുടങ്ങിയവർ സംബന്ധിച്ചു.
ഇത്തരം അനുമോദന പരിപാടികൾ വിദ്യാഭ്യാസ മേഖലയിൽ കുതിച്ചുയരാൻ കുടുംബത്തിലെ വരും തലമുറകൾക്ക് പ്രചോദനവും പ്രോത്സാഹനവും പകരുമെന്ന് അനുമോദന യോഗം അഭിപ്രായപ്പെട്ടു. ഫക്രുദ്ദീൻ റാസി, ഫറാസ് ടി.എം എന്നിവർ മറുപടി പ്രസംഗം നടത്തി.