ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് 2018-19 വര്‍ഷത്തെ എം എല്‍ എ ഫണ്ടില്‍ നിന്നും 1.31 കോടി രൂപ അനുവദിച്ചിട്ടും വികസനം കടലാസില്‍ ഒതുങ്ങി. ജൂലായ് 24 ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ധര്‍ണ്ണ നടത്തും

Latest പ്രാദേശികം

ഉദുമ ▪️ ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് 2018-19 വര്‍ഷത്തെ എം എല്‍ എ ഫണ്ടില്‍ നിന്നും 1.31 കോടി രൂപ അനുവദിച്ചിട്ടും വികസനം കടലാസില്‍ ഒതുങ്ങി. ഇതുവരെ നിര്‍മ്മാണം തുടങ്ങാന്‍ റെയില്‍വേ ബോര്‍ഡ് തയ്യാറാകുന്നില്ല പരാതി ഉയര്‍ന്നു വരികയാണ്. റെയില്‍വേ ബോര്‍ഡ് അവരുടെ അക്കൗണ്ടില്‍ പണം കെട്ടിവെക്കണം എന്ന ഉത്തരവ് കൊണ്ട് മേല്‍പറഞ്ഞ തുക അവരുടെ ബാങ്ക് അകൗണ്ടില്‍ കെട്ടിവെച്ചിരുന്നു. ഇതുവരെ നിര്‍മ്മാണം ആരംഭിക്കാത്തത്തില്‍ പ്രതിഷേധിച്ച് ഈ വരുന്ന 24 ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് നടത്തുന്ന ധര്‍ണ്ണ എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനാണ് ഇക്കാര്യം അറിയിച്ചത്.
റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണ്. ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് നിരവധി തവണ കേന്ദ്രത്തിന് കത്ത് നല്‍കിയെങ്കിലും അനുകൂല നടപടി ഉണ്ടായിരുന്നില്ല. അവസാനം എം എല്‍ എ ഫണ്ടില്‍ നിന്നും തുക അനുവദിച്ച് അവര്‍ക്ക് നല്‍കി. എന്നിട്ടും റെയില്‍വേ കാണിക്കുന്ന ഈ അവഗണനയോട് എല്ലാ ഭാഗത്തു നിന്നും പ്രതിഷേധം ഉയരേണ്ടതുണ്ട് –
കെ കുഞ്ഞിരാമന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *