ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ ഹെൽമറ്റ് പോലും വയ്ക്കാതെ യുവാക്കൾ നടത്തിയ അഭ്യാസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ആ വിഡിയോ കേരള പൊലീസിന്റെ പേജിലും എത്തി. ഒപ്പം യുവാക്കൾക്കെതിരെ കേസും. ട്രോളിലൂടെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. കുപ്പിയിൽ നിന്നും ഗ്ലാസിലേക്ക് ഒഴിച്ച ശേഷം ബൈക്കിലിരുന്ന് തന്നെ രണ്ടുപേരും കുടിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ബൈക്കിന്റെ നിയന്ത്രണം വിടുകയും പിന്നിലിരുന്ന യുവാവ് റോഡിലൂടെ നിരങ്ങി നീങ്ങി വശത്തേക്ക് വീഴുന്നതുമാണ് വിഡിയോയിൽ. ‘കിട്ടിയോ..? ഇല്ല ചോദിച്ച് വാങ്ങിച്ചു..’ എന്ന തലക്കെട്ടാണ് പൊലീസ് വിഡിയോയ്ക്ക് നൽകിയിരിക്കുന്നത്.