സ്വതന്ത്ര ഭാരതത്തിന്റെ 75)0 വാർഷികാഘോഷത്തിന്റെ ഭാഗമായി മൊഗ്രാൽ ഐലൻഡ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിൽ വിവിധ കലാ മത്സരങ്ങൾ സംഘടിപ്പിച്ചു.
കുരുന്നുകൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും, പ്രസംഗവും, നൃത്തവും പരിപാടി വീക്ഷിക്കാനെത്തിയ രക്ഷിതാക്കളിൽ കൗതുകമുണർത്തി.ദേശഭക്തി ഗാന, പ്രസംഗ മത്സരത്തിൽ ജസ്വ താഹിറ, മുഹമ്മദ് മുനാസിർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
വിജയികൾക്ക് ഈമാൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി.എം ഷുഹൈബ് സമ്മാനങ്ങൾ വിതരണം ചെയ്തു. ടി. കെ ജാഫർ, ഷറഫുദ്ദീൻ എസ്. കെ, ലത്തീഫ് മൊഗ്രാൽ, അഷ്‌റഫ്, ശംസുദ്ദീൻ ടി. വി. എസ് റോഡ്, ടി. കെ അൻവർ, നൗഫിയ ടീച്ചർ, ശഹല ടീച്ചർ പ്രസംഗിച്ചു.