കുമ്പള അക്കാദമി കോളേജ് സ്റ്റുഡന്റ് യൂണിയൻ ഉദ്ഘാടനം ചെയ്തു

Latest കേരളം

കുമ്പള : കുമ്പള അക്കാദമി കോളേജിന്റെ 2021-22 അധ്യയന വർഷത്തെ സ്റ്റുഡന്റ് യൂണിയൻ ഉദ്ഘാടനം മഞ്ചേശ്വരം മണ്ഡലം എം എൽ എ. എ കെ എം അഷ്‌റഫ്‌ നിർവഹിച്ചു.

സാമൂഹിക രംഗങ്ങളിൽ നിസ്തുലമായ സേവനങ്ങൾ ചെയ്തു വളർന്നു വരുവാൻ, കലാലയ വിദ്യാർത്ഥി യൂണിയനുകൾ വിദ്യാർത്ഥികൾക്കു പ്രചോദനം ആകട്ടെ എന്ന് എം എൽ എ ആശംഷിച്ചു.

വിദ്യാർത്ഥി യൂണിയന്റെ ആദ്യ പ്രവർത്തനമായി കോളേജിൽ പാലിയേറ്റിവ് കെയർ യൂണിറ്റിൻ രൂപം നൽകി.

അസുഖങ്ങളിൽ പരസഹായമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം നൽകുന്ന ഈ പദ്ധതിയെ കുറിച്ച് പാലിയേറ്റീവ് കെയർ യൂണിറ്റ് കോർഡിനേറ്റർ കയ്യും മാന്യ പരിശീലന ക്ലാസ്സ്‌ നടത്തി.

പരിപാടിയിൽ ഖലീൽ മാസ്റ്റർ, മുനീർ മാസ്റ്റർ, ഹൈദർ അലി, സലാം കന്യപാടി, യൂണിയൻ ചെയർമാൻ അബ്ദുൽ റഹ്മാൻ റൗഫ്, ചെയർപേഴ്സൺ ശാകിറ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *