ദേശീയ പാത വികസനം, പെരിയയിൽ സഞ്ചരിക്കുന്ന കാത്തിരിപ്പുകേന്ദ്രം

Latest കേരളം പ്രാദേശികം

കാസര്‍കോട്: ഇത് കാസര്‍കോട് ജില്ലയിലെ പെരിയയില്‍ നിന്നുള്ള കൗതുകക്കാഴ്‌ച. കൗതുകം മാത്രമല്ല, സംഗതി വെറൈറ്റിയുമാണ് സഞ്ചരിക്കുന്ന കാത്തിരിപ്പ് കേന്ദ്രം..

ഇങ്ങനെയൊന്ന് ഉണ്ടാക്കാന്‍ ഒരു കാരണമുണ്ട്.സഞ്ചരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവുമായി യുവാക്കള്‍ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റിയതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ മഴയും വെയിലും കൊണ്ട് ബസ് കാത്തുനില്‍ക്കേണ്ട ഗതിയിലായി. അങ്ങനെയാണ് മറ്റാരും കാണാത്ത, മറ്റാര്‍ക്കും തോന്നാത്ത ഐഡിയയുമായി പെരിയയിലെ യുവാക്കള്‍ രംഗത്തെത്തിയത്.

നാല് ടയറുകള്‍, ആവശ്യാനുസരണം എവിടേക്കും മാറ്റി സ്ഥാപിക്കാം, ബൈക്കുമായി ഇതിന്‍റെ ഒരു ഭാഗം ബന്ധിപ്പിച്ചാല്‍ വലിച്ചു കൊണ്ട് പോകുകയും ചെയ്യാം. സുരക്ഷിതമായ ഇരിപ്പിടങ്ങളുമുണ്ട്. പെരിയ സ്വദേശി ഷംസീറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സഞ്ചരിക്കുന്ന ബസ് സ്റ്റോപ്പ് എന്ന ആശയത്തിന് രൂപം നല്‍കിയത്.

വ്യാപാരികളും, സന്നദ്ധ സംഘടനകളും നല്‍കിയ സാമ്ബത്തിക സഹായം ഉപയോഗിച്ച്‌ പത്ത് ദിവസം കൊണ്ടാണാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഐഡിയ ഉഗ്രനായതു കൊണ്ട് പഞ്ചായത്തും പിന്തുണച്ചു. പെരിയയിലെ സഞ്ചരിക്കുന്ന കാത്തിരിപ്പ് കേന്ദ്രം ഇപ്പോള്‍ നാട്ടിലാകെ ഹിറ്റാണ്

Leave a Reply

Your email address will not be published. Required fields are marked *