പെരിയ ഇരട്ടക്കൊലപാതക കേസ്; തൊണ്ടിമുതലുകൾ കോടതിക്ക് കൈമാറി

Latest പ്രാദേശികം

പെരിയ ഇരട്ടക്കൊലപാതക കേസിൽ കസ്റ്റഡിയിലെടുത്ത ആയുധങ്ങളടക്കമുള്ള തൊണ്ടിമുതലുകൾ കാസർകോട് സി.ജെ.എം കോടതി എറണാകുളം സി.ബി.ഐ കോടതിക്ക് കൈമാറി. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് തൊണ്ടിമുതലുകൾ കൈമാറിയത്.

കൊലപാതകം ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്ത മൂന്നു വടിവാളുകൾ അഞ്ച് ഇരുമ്പ് ദണ്ഡുകൾ, കേസിലെ മൂന്നാം പ്രതി സംഭവസമയത്ത് ധരിച്ചിരുന്ന രക്തം പുരണ്ട ഷർട്ട് അടക്കം 65 സാധനങ്ങളാണ് കൈമാറിയത്.

അതേ സമയം കാസർകോട് ജില്ലാ ആശുപത്രിയിൽ നൽകിയ താത്കാലിക ജോലിയിൽ നിന്നും പ്രതികളുടെ ഭാര്യമാരെ ഒഴുവാക്കി. സംഭവം വിവാദമായതിനെ തുടർന്നാണ് നടപടി. ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയ നടപടിക്കെതിരെ യു.ഡി.എഫും യൂത്ത് കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

മറ്റ് ജോലി ലഭിച്ചതുകൊണ്ട് ഇവർ സ്വമേധയാ ജില്ലാ ആശുപത്രിയിലെ താത്കാലിക ജോലിയിൽ നിന്നും രാജിവെക്കുകയായിരുന്നെന്നാണ് ഔദ്യോഗിക വിശദീകരണം. സി.പി.എമ്മിന്‍റെ നിയന്ത്രണത്തിൽ കാസർകോട് ചെങ്കളയിലുള്ള സഹകരണ ആശുപത്രിയിൽ മൂന്നു പേർക്കും ജോലി നൽകിയതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *