കാഞ്ഞങ്ങാട് :- കല്ലിങ്കാൽ ജി.എൽ.പി .സ്ക്കൂളിലെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന രണ്ട് കുട്ടികൾക്ക് പ്രിയദർശിനി കല്ലിങ്കാലിൻ്റെ നേതൃത്വത്തിൽ വായനാദിനത്തിൽ സ്മാർട്ട് ഫോൺ നൽകി. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഓൺലൈൻ ആവുകയും വായന ഇ വായനയിലേക്ക് ചുവടു മാറുകയും ചെയ്യുമ്പോൾ പി.എൻ.പണിക്കരുടെ ജന്മദിനമായ ജൂൺ 19 വായനാ ദിനത്തിൽ പ്രിയദർശനി ക്ലബ്ബ് പ്രവർത്തകർ നടത്തിയ ഈ പ്രവർത്തനം വളരെ മാതൃകാപരമാണ്. പൊതു വിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കുവാൻ അദ്ധ്യാപകർ കഠിന പ്രയത്നം ചെയ്യുമ്പോൾ അവർക്ക് താങ്ങായി നാട്ടിലെ സംസ്ക്കാരിക കേന്ദ്രങ്ങൾ മാറണമെന്ന് സ്മാർട്ട് ഫോൺ നൽകിക്കൊണ്ട് ജവഹർ ബാൽ മഞ്ച് സംസ്ഥാന കോഡിനേറ്റർ വി.വി.നിഷാന്ത് ആവശ്യപ്പെട്ടു. കല്ലിങ്കാൽ- ചിത്താരി പ്രദേശത്ത് കോ വിഡ് മഹാമാരിയുടെ കാലത്ത് പ്രിയദർശിനി കല്ലിങ്കാൽ ഏറ്റെടുത്ത നടത്തിയ പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്ന് വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.വി.രമേശൻ പറഞ്ഞു.ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികളായ ശശി.കെ.സി, ഉദയകുമാർ.കെ .പി,
ശശി വളപ്പിൽ, ഷിജു.വി.വി,
സജേഷ് പൊയ്യക്കര, വിമൽ, ജവഹർ ബാൽ മഞ്ച് യുണിറ്റ് ഭാരവാഹികളായ
ധനുഷ് രാജ്.കെ.പി,
കുശൽ മല്ലിഗമാട് എന്നിവർ പങ്കെടുത്തു.