28 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം; അപേക്ഷിക്കേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 18

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

28 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 18. വിവരങ്ങള്‍ക്ക്: www.keralapsc.gov.in

സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II

ശമ്പളം: 39,300-83,000 രൂപ. ഒഴിവുകളുടെ എണ്ണം: സംസ്ഥാനതലം (പ്രതീക്ഷിത ഒഴിവുകള്‍). പ്രായപരിധി: 20-36. ഉദ്യോഗാര്‍ഥികള്‍ 2.01.1985-നും 1.01.2001-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ).

  1. സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടു/ പ്രീഡിഗ്രി/ വി.എച്ച്.എസ്.ഇ. കോഴ്‌സ് വിജയിച്ചിരിക്കണം/ ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഡൊമസ്റ്റിക് നഴ്‌സിങ്ങില്‍ വി.എച്ച്.എസ്.ഇ. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
  2. ബി.എസ്‌സി. നഴ്‌സിങ് വിജയിച്ചിരിക്കണം. അല്ലെങ്കില്‍ ഒരു ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ജനറല്‍ നഴ്‌സിങ്ങിലും മിഡ്‌വൈഫറിയിലും മൂന്നുവര്‍ഷത്തില്‍ കുറയാതെയുള്ള കോഴ്‌സ് ജയിച്ചിരിക്കണം.
  3. കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് കൗണ്‍സിലില്‍ സ്ത്രീകള്‍ നഴ്‌സ് ആന്‍ഡ് മിഡ്‌വൈഫ് ആയും പുരുഷന്മാര്‍ നഴ്‌സായും രജിസ്റ്റര്‍ചെയ്തിരിക്കണം.

വര്‍ക്ക് അസിസ്റ്റന്റ്

ശമ്പളം: 8,100-12,130 രൂപ. ഒഴിവുകളുടെ എണ്ണം: 83. നിയമനരീതി: നേരിട്ടുള്ള നിയമനം. പ്രായം: 18-36. ഉദ്യോഗാര്‍ഥികള്‍ 02.01.1985-നും 01.01.2003-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). 1. ഉദ്യോഗാര്‍ഥികള്‍ ഏഴാംക്ലാസ് ജയിച്ചവരും ബിരുദം നേടിയിട്ടില്ലാത്തവരുമായിരിക്കണം. 2. ഉദ്യോഗാര്‍ഥികള്‍ക്ക് നല്ല ശാരീരികക്ഷമത ഉണ്ടായിരിക്കണം. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ ഈ തസ്തികയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല.

Leave a Reply

Your email address will not be published. Required fields are marked *