മൊഗ്രാൽ : മൊഗ്രാൽ ഐലന്റ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിലെ 2015-16 എൽ.കെ.ജി ബാച്ച് കുട്ടികൾ വീണ്ടും ഒത്തുചേർന്നത് നവ്യാനുഭവമായി. മൊഗ്രാൽ ഈമാൻ ബീച്ച് റിസോർട്ടിലാണ് 7 വർഷത്തിന് ശേഷം കളിച്ചും ചിരിച്ചും അവർ വീണ്ടും സംഗമിച്ചത്.
അന്ന് അവരെ പഠിപ്പിച്ച അദ്ധ്യാപകരായ അൻവർ മാഷ്, മിർഷാന ടീച്ചർ, റംസീന ടീച്ചർ എന്നിവർ സംഗമത്തിൽ പങ്ക് ചേർന്നു.എസ് എസ് എൽ സി ബാച്ചുകൾ ഇത്തരം മീറ്റ്-അപ്പുകൾ പരക്കെ സംഘടിപ്പിക്കാറുണ്ടെങ്കിലും നഴ്സറി പഠന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചുള്ള കൂടിച്ചേരൽ നടാടെയായിരുന്നു. അത് കൊണ്ട് തന്നെ കണ്ടുനിന്നവർക്ക് ഇത് കൗതുകകാഴ്ചയായി മാറി.
കുസൃതിചോദ്യങ്ങളും സ്പോർട്ട് സമ്മാനങ്ങളും മെഗാ ബമ്പറും സംഗമത്തിന് കൊഴുപ്പേകി.പരിപാടിക്ക് അഫീദ, സിബ , കസ്ന, അസ്ന, ബർസ, അസ്റീന , ഫാത്തിമ, നിദ, ജിഫ്ന തുടങ്ങിയവർ നേതൃത്വം നൽകി.ബമ്പർ സമ്മാനം സിബ കരസ്ഥമാക്കി.