ഗ്രാമീണ ടൂറിസം പദ്ധതി :വികസന സ്വപ്ന ചിറകിലേറാൻ കുമ്പോൽ ആരിക്കാടി

Latest പ്രാദേശികം

കുമ്പോൽ : കുമ്പള പഞ്ചായത്ത് ഒന്നാം വാർഡ് കുമ്പോൽ വികസന സ്വപ്നങ്ങൾക്ക് സാക്ഷാത്കാരമേറുന്നു. ഗ്രാമീണ ടൂറിസം പദ്ധതിയുടെ ഭാഗമായി ആരിക്കാടിയിൽ കുമ്പോൽ പുൽമാട് പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ മുന്നോടിയായി ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ തോമസ് ആന്റണി , ജില്ലാ ടൂറിസം പ്രമോഷൻ സെക്രട്ടറി ബിജു രാഘവൻ എന്നിവരോടൊപ്പം വാർഡ് മെമ്പർ അൻവർ ആരിക്കാടി നാട്ടുകാർക്കൊപ്പം സ്ഥലം സന്ദർശിച്ചു.ഒട്ടേറെ ടൂറിസം സാധ്യതകളുള്ള
ആരിക്കാടിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുമെന്ന് ഡെപ്യുട്ടി ഡയറക്ടർ അറിയിച്ചു.
മുമ്പോട്ടുള്ള പ്രവർത്തനങ്ങളിലും പ്രിയ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ കാംഷിക്കുന്നുവെന്നും വാർഡിൽ നടപ്പിലാക്കാവുന്ന എല്ല വികസന – ടൂറിസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും വാർഡ് മെമ്പർ അൻവർ ആരിക്കാടി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *