തൃശ്ശൂര്‍: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നീന്ന് നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ ഫാത്തിമ തെഹ്ലിയയെ ബിജെപിയിലേക്ക് ക്ഷണിച്ച് എംപി സുരേഷ് ഗോപി .
എന്നാല്‍ സുരേഷ് ഗോപിയെ നിരാശനാക്കുന്ന മറുപടിയായിരുന്നു ഫാത്തിമ തെഹ്ലിയ സുരേഷ് ഗോപിക്ക് നല്‍കിയത്.
ഫോണില്‍ വിളിച്ചായിരുന്നു ഫാത്തിമയെ സുരേഷ് ഗോപി ബിജെപിയിലേക്ക് ക്ഷണിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടി ക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു.
എന്നാല്‍ തനിക്ക് ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കില്ലെന്നായിരുന്നു ഫാത്തിമയുടെ മറുപടി.