”പൊലീസ് ജയ് ശ്രീറാം വിളിപ്പിച്ചു; ഉമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുക്കാൻ ആവശ്യപ്പെട്ടു”; മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവാവിന്‍റെ പരാതി

കസ്റ്റഡിയിലെടുത്ത് പൊലീസ് ജയ് ശ്രീറാം വിളിപ്പിച്ചെന്ന് വ്യക്തമാക്കി യുവാവ്. ആലപ്പുഴയിൽ ബിജെപി നേതാവ് രൺജിത്തിന്റെ കൊലപാതകത്തിനു പിറകെ കസ്റ്റഡിയിലെടുത്ത ആലപ്പുഴ മാപ്പനാട് വെളി സ്വദേശി മുഹമ്മദ് ഫിറോസ് ആണ് പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുന്നത്. ജയ് ശ്രീറാമും വന്ദേമാതരവും വിളിപ്പിക്കുകയും കുടുംബത്തിനെതിരെയും മതത്തിനെതിരെയും വൃത്തികെട്ട ഭാഷയിൽ അധിക്ഷേപങ്ങൾ നടത്തുകയും ചെയ്‌തെന്ന് യുവാവ് നൽകിയ പരാതിയിൽ പറയുന്നു. എസ്ഡിപിഐ പ്രവർത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചെന്ന് തെളിയിച്ചാൽ രാജിവയ്ക്കുമെന്ന് കഴിഞ്ഞ ദിവസം എഡിജിപി വിജയ് സാഖറെ പ്രതികരിച്ചിരുന്നു.

Continue Reading