പണിമുടക്ക് അതിരുവിട്ടു! പരപ്പ സ്കൂളിൽ അധ്യാപികയെ ഓഫീസിൽ പൂട്ടിയിട്ടു സമരാനുകൂലികൾ; പോലീസ് എത്തി രക്ഷപ്പെടുത്തി!
വെള്ളരിക്കുണ്ട്: സംസ്ഥാനത്ത് നടക്കുന്ന പണിമുടക്കിനിടെ പരപ്പ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപികയെ സമരാനുകൂലികൾ പൂട്ടിയിട്ട സംഭവം വിവാദമായി. ബുധനാഴ്‌ച രാവിലെ പത്തുമണിയോടെയാണ് സ്‌കൂൾ ഓഫീസിനകത്ത് വെച്ച് അധ്യാപിക സിജിയെ ഒരു സംഘം സമരാനുകൂലികൾ പൂട്ടിയിട്ടതായി പരാതി ഉയർന്നത്. ഈ അപ്രതീക്ഷിത സംഭവത്തിൽ സ്കൂളിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. സമരാനുകൂലികൾ അധ്യാപികയെ പൂട്ടിയിട്ടതറിഞ്ഞ്, പ്രധാന അധ്യാപികയുടെ താൽക്കാലിക ചുമതല വഹിക്കുന്ന പ്രഭാവതി ടീച്ചർ വിഷയത്തിൽ ഇടപെട്ടു. ഇത് സമരക്കാരുമായി വാക്കുതർക്കത്തിന് വഴിയൊരുക്കി. അധ്യാപികയെ മോചിപ്പിക്കണമെന്ന് പ്രഭാവതി […]
Continue Reading