സ്വിറ്റ്‌സർലാൻഡിനെതിരെ നെയ്മർ കളിക്കില്ല; ബ്രസീലിന് തിരിച്ചടി
ദോഹ: ബ്രസീലിന്റെ സൂപ്പർ താരം നെയ്മർക്ക് സ്വിറ്റ്‌സർലൻഡിനെതിരായ മത്സരം നഷ്ടമാകും. സെർബിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതാണ് തിരിച്ചടിയായത്. എന്നാൽ, കാമറൂണിനെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നെയ്മർ തിരിച്ചെത്തുമെന്നാണ് സൂചന. വലത് കണങ്കാലിനാണ് നെയ്മറിന് പരിക്കേറ്റിരിക്കുന്നത്.പരിക്കിന് ശേഷവും 11 മിനിറ്റ് നെയ്മർ കളിക്കളത്തിൽ തുടർന്നിരുന്നു. പിന്നീട് കളിക്കാനാവാതെ വന്നതോടെയാണ് അദ്ദേഹത്തെ പിൻവലിച്ചതെന്നും ടീം ഡോക്ടർ വ്യക്തമാക്കിയിരുന്നു. മത്സരത്തിന് പിന്നാലെ നടന്ന വാർത്തസമ്മേളനത്തിൽ ടൂർണമെന്റ് മുഴുവൻ നെയ്മറുണ്ടാവുമെന്ന് ബ്രസീൽ കോച്ച് ടിറ്റെ പ്രതീക്ഷ പ്രകടിപ്പിച്ചു. നെയ്മറെ ടീമിന് ആവശ്യമുള്ളതിനാലാണ് പരിക്കേറ്റിട്ടും അദ്ദേഹം […]
Continue Reading