മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെ പെണ്‍കുട്ടി ബൈകിടിച്ച് മരിച്ചു
മംഗ്ളുറു: മദ്രസയിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടി ബൈകിടിച്ച് മരിച്ചു. സുള്ള്യ പാലഡ്ക സ്വദേശി റശീദിന്റെ മകൾ റിഫ (ഏഴ്) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.45 ഓടെ അരമ്പൂരിലെ മദ്രസയിൽ നിന്ന് വീട്ടിലേക്ക് പോകാനായി പാലഡ്കയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ അറന്തോട് ഭാഗത്തുനിന്ന് സുള്ള്യ ഭാഗത്തേക്ക് വരികയായിരുന്ന ബൈക് പെൺകുട്ടിയെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Continue Reading