ഉറങ്ങിയുറങ്ങി അടിച്ചെടുത്തത് അഞ്ചു ലക്ഷം! ഇന്ത്യയുടെ ഉറക്കറാണിയായി ത്രിപർണ
ന്യൂഡൽഹി: ഉറങ്ങിയുറങ്ങിയുറങ്ങി ഒരു 26കാരി സ്വന്തമാക്കിയത് അഞ്ചുലക്ഷം രൂപ! കേട്ടിട്ട് ഞെട്ടേണ്ട! കൊൽക്കത്തക്കാരിയായ ത്രിപർണ ചക്രവർത്തിയാണ് ഇന്ത്യയുടെ ഉറക്കരാജ്ഞിയായിരിക്കുന്നത്. ഇന്ത്യൻ കിടക്ക നിർമാതാക്കളായ ‘വെയ്ക്ക്ഫിറ്റ്’ സംഘടിപ്പിച്ച ഉറക്കമത്സരത്തിലാണ് ത്രിപർണയുടെ കൗതുകരമായ നേട്ടം. തുടർച്ചയായി 100 ദിവസം ഇടതടവില്ലാതെ ഒൻപതു മണിക്കൂർ ഉറങ്ങിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വെയ്ക്ക്ഫിറ്റിന്റെ സ്ലീപ്പ് ഇന്റേൺഷിപ്പ് സീസൺ രണ്ടിന്റെ ചാംപ്യനായാണ് 26കാരിയെ തിരഞ്ഞെടുത്തിരിക്കുന്നത്.മൂന്നു മാസത്തിലേറെ നീണ്ട മത്സരത്തിനൊടുവിൽ നാലുപേരാണ് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒറ്റ ദിവസത്തെ ലൈവ് ഉറക്കമായിരുന്നു ഫൈനൽ. ഫൈനലിൽ ബാക്കി മൂന്നുപേരെയും […]
Continue Reading