മംഗളുരു യൂണിവേഴ്സിറ്റിയില്‍ വീണ്ടും ഹിജാബ് വിലക്ക്, വിദ്യാ‍‍ർത്ഥികളെ തടഞ്ഞു, ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധം

മംഗളുരു: മംഗളുരു യൂണിവേഴ്സിറ്റിയില്‍ വീണ്ടും ഹിജാബ് ധരിച്ചെത്തിയ ഒരു വിഭാഗം വിദ്യാര്‍ത്ഥിനികളെ തടഞ്ഞു. 13 വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കാനെത്തിയത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടി വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ തടഞ്ഞു. വിദ്യാര്‍ത്ഥിനികള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിറെ സമീപിച്ചെങ്കിലും ഹിജാബ് അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹിജാബ് ഒഴിവാക്കിയ ശേഷം ക്ലാസില്‍ പ്രവേശിക്കാൻ അനുവദിക്കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും പ്രതിഷേധ സൂചകമായി വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് ബഹിഷ്കരിച്ചു.

Continue Reading