മാവേലി, മലബാര്‍ എക്‌സ്പ്രസുകളിലുള്‍പ്പെടെ റിസര്‍വേഷന്‍ ഇല്ലാതെ യാത്രചെയ്യാം; ജനറല്‍ കോച്ചുകള്‍ നാളെ മുതല്‍

ജനുവരി ഒന്നുമുതല്‍ മാവേലി, മലബാര്‍ എക്‌സ്പ്രസുകള്‍ ഉള്‍പ്പെടെ നാലു ട്രെയിനുകളില്‍ റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാം. നാളെ മുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നത്. 16629/16630 തിരുവനന്തപുരം സെന്‍ട്രല്‍മംഗളൂരു സെന്‍ട്രല്‍തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസില്‍ രണ്ട് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍, ഒരു സെക്കന്‍ഡ് ക്ലാസ് ലഗേജ് കം ബ്രേക് അപ് വാനുമാകും ഉണ്ടാവുക. ജനുവരി ഒന്നുമുതല്‍ 16 വരെ ഈ സൗകര്യം ലഭ്യമാകും. 12601/12602 ചെന്നൈ […]

Continue Reading

മാവേലി എക്‌സ്പ്രസ്സില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച ഏഴ് കിലോ പാന്‍മസാല കാസര്‍കോട് റെയില്‍വെ പോലീസ് പിടികൂടി

കാസർകോട്: കാസർകോട് റെയിൽവേ പോലീസ് ഏഴ് കിലോ പാൻമസാല പിടികൂടി.മാവേലി എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് സിറ്റിനടിയിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ പാൻ മസാല കണ്ടെടുത്തത്.ഉടമയെ പിടികൂടാൻ കഴിഞ്ഞില്ല. ഇന്നലെ വൈകുന്നേരം മംഗലാപുരത്ത് നിന്നും തിരുവനന്തപുരം പോവുകയായിരുന്നു മാവേലി എക്സ്പ്രസ് .കാഞ്ഞങ്ങാട് വെച്ച് നടന്ന റെയ്ഡിൽ റെയിൽവേ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മോഹനൻകുപ്ലേരി, ഏഎസ് ഐ മോഹനൻ എന്നിവർ ഉണ്ടായിരുന്നു.

Continue Reading