പായസം വിളമ്പിയും, മധുരപലഹാരം വിതരണം ചെയ്തും ആരാധകർ ആനന്ദനൃത്തമാടി…. ഇശൽ ഗ്രാമം അർജന്റീനയുടെ വിജയം ആഘോഷമാക്കി..

ഫുട്ബോളിനെയും മാപ്പിളപ്പാട്ടിനെയും നെഞ്ചിലേറ്റി നടക്കുന്ന മൊഗ്രാൽ ഇശൽ ഗ്രാമം അർജന്റീനയുടെ ലോകകപ്പ് വിജയം ആഘോഷമാക്കി മാറ്റി.. പായസം വിളമ്പിയും മധുരപലഹാര വിതരണം നടത്തിയും ആനന്ദനൃത്ത മാടിയ അർജന്റീന ആരാധകർ മെസ്സിപ്പ ടയുടെ കിരീടം നേട്ടത്തിന്റെ ആവേശം വാനോളം ഉയർത്തിയത് ഇശൽ ഗ്രാമത്തിന് വേറിട്ട കാഴ്ചയായി.. വൈകുന്നേരം 7 മണിക്ക് തുടങ്ങിയ ആഘോഷ പരിപാടി രാത്രി 10 മണി വരെ നീണ്ടുനിന്നു. പടക്കം പൊട്ടിച്ചും മെസ്സിക്കും, അർജന്റീനയ്ക്കും ജയ് വിളിച്ചും ആഹ്ലാദ റാലി നടത്തി നൂറുകണക്കിന് ആരാധകർ മൊഗ്രാൽ […]

Continue Reading

മൊഗ്രാൽ ഐലന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കലാ-കായിക മേള കെങ്കേമമായി

മൊഗ്രാൽ : ഓടിയും ചാടിയും പാടിയും ആടിയും കുരുന്നു മക്കൾ അരങ്ങ് തകർത്തപ്പോൾ കൂടി നിന്നവരിൽ അത് ആനന്ദവും കൗതുകവും നിറക്കുന്നതായി മാറി. മൊഗ്രാൽ ഐലന്റ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ കലാ-കായിക മേളയാണ് പിഞ്ചു മക്കളുടെ മാസ്മരിക പ്രകടനം കൊണ്ട് ശ്രോതാക്കളുടെ മനം കവർന്നത്.ഫ്രോഗ് ജംപിങ്, പൊട്ടറ്റോ ഗാതറിങ്, മ്യൂസിക്കൽ ചെയർ, ലെമൺ & സ്പൂൺ എന്നീ കായിക ഇനങ്ങൾക്ക് പുറമെആക്ഷൻ സോങ്, ഗ്രൂപ്പ്‌ സോങ്, ഒപ്പന, ഗ്രൂപ്പ്‌ ഡാൻസ് എന്നീ കലാ മത്സരങ്ങളും അരങ്ങേറി. […]

Continue Reading

കൂടിച്ചേരലിന്റെ മഹാത്മ്യം വിളിച്ചോതി 25 വർഷങ്ങൾക്കുശേഷം സഹപാഠികൾ വിദ്യാലയമുറ്റത്ത് സംഗമിച്ചു

മൊഗ്രാൽ. ഒരേ ക്ലാസ്സിൽ പഠിച്ച സഹപാഠികൾ 25 വർഷങ്ങൾക്ക് ശേഷം അതേ കലാലയ മുറ്റത്ത് വീണ്ടും ഒത്തുചേർന്നപ്പോൾ അത് ജീവിതത്തിലെ പുതിയൊരു അനുഭവമായി മാറി. മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1996-97 എസ്എസ്എൽസി ബാച്ചിലെ സഹപാഠികളാ ണ് “തിരികെ-97” എന്ന പേരിൽ കലാലയ കാല ഓർമ്മകളും,ജീവിതകാല വിശേഷങ്ങളുമായി ഒരിക്കൽ കൂടി ഒത്തുചേർന്നത്. മൊഗ്രാൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് 75ലേറെ സഹപാഠികൾ 150 ഓളം കുടുംബാംഗങ്ങളുമായി സംഗമിച്ചത്. പഴയ വിദ്യാർത്ഥികൾക്കൊപ്പം അന്ന് അവരെ പഠിപ്പിച്ച നാലോളം […]

Continue Reading

*വേൾഡ് കപ്പ് വരവ് അറിയിച്ച്* *മൊഗ്രാലിൽ ഫുട്ബോൾ ഫാൻസുകളുടെ കൂറ്റൻ വിളംബര ജാഥ സംഘടിപ്പിച്ചു

*മൊഗ്രാൽ :അത്തറിന്റെ മണമുള്ള ഖത്തറിലേക്ക് കണ്ണും നട്ട് ലോകം കാത്തിരിക്കുമ്പോൾ വേൾഡ് കപ്പിന്റെ വരവ് അറിയിച്ച്മൊഗ്രാലിൽ ഫുട്ബോൾ ഫാൻസുകൾ സംഘടിപ്പിച്ച കൂറ്റൻ വിളംബര ജാഥ വേറിട്ട കാഴ്ചയായി. ഇനിയുള്ള ഒരു മാസം ഫുട്ബോളിന്റെ ഈറ്റില്ലമായ മൊഗ്രാലിൽ ആവേശത്തിന്റെ അലകൾ ഉയരുമെന്നതിന്റെ സൂചനയായിരുന്നു ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വിവിധ ടീമുകളുടെ ജഴ്സി അണിഞ്ഞും കൊടിതോരണങ്ങൾ ഏന്തിയുമുള്ള വിളംബര ജാഥ.അർജന്റീന, പോർച്ചുഗൽ, ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമനി, ബെൽജിയം തുടങ്ങിയ ടീമുകളുടെ ഫാൻസുകളാണ് റാലിയിൽ അണിനിരന്നത്. മൊഗ്രാൽ ടൗണിൽ നിന്ന് […]

Continue Reading

ദേശീയപാത വികസനത്തിലെ സഞ്ചാര സ്വാതന്ത്ര്യ നിഷേധം : ജനകീയ സമരങ്ങളെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കണ്ടില്ലെന്ന് നടിക്കരുത്. -മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിൽ അങ്ങോളമിങ്ങോളം ഉയർന്ന വന്നിട്ടുള്ള “സഞ്ചാര സ്വാതന്ത്ര്യ നിഷേധ ജനകീയ സമരങ്ങളെ ” കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കണ്ടില്ലെന്ന് നടിക്കരുതെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വികസനത്തെ എല്ലാവരും പിന്തുണക്കുന്നു, അത് മാറുന്ന കാലഘട്ടത്തിൽ അനിവാര്യവുമാണ്. എന്നാൽ ജനങ്ങളുടെ വഴിമുടക്കി കൊണ്ടും, വഴിയടച്ചുകൊണ്ടുമുള്ള വികസനത്തെയാണ് ജനങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത്. അണ്ടർ പാസേജിനായുള്ള സമരങ്ങളിൽ ഭൂരിഭാഗവും മുതിർന്ന പൗരന്മാരും,വിദ്യാർത്ഥികളും,സ്ത്രീകളും, രോഗികളുമാണ് പങ്കെടുക്കുന്നത്. വഴികൾ കൊട്ടിയടച്ചുള്ള വികസനത്തെ വലിയ ആശങ്കയോടെയാണ് ഇവർ നോക്കി […]

Continue Reading

മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയാ കമ്മിറ്റി കുരുന്നു പ്രതിഭകളെ ഉപഹാരം നൽകി അനുമോദിച്ചു

മൊഗ്രാൽ : SKSSF മൊഗ്രാൽ ടൗൺ യൂണിറ്റ് സംഘടിപ്പിച്ച സർഗലയം-2022 പരിപാടിയിൽ കിഡ്ഡീസ്, സബ്ജൂനിയർ വിഭാഗങ്ങളിലായി മികവ് തെളിയിച്ച മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയാ വിദ്യാർത്ഥികളായ അബ്ബാസ് ഫൗസാൻ, അബ്ബാസ് സൽമാൻ ഫാരിസ്, മുഹമ്മദ്‌ ഹിഷാം, സിയാഉൽ ഹഖ് എന്നീ കുരുന്നു പ്രതിഭകളെ മദ്രസയിൽ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് മദ്രസാ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. പ്രസിഡന്റ്‌ ടി.എം ഷുഹൈബ് അധ്യക്ഷത വഹിച്ചു. യു.എ.ഇ കമ്മിറ്റി മുൻ പ്രസിഡന്റ് യു.എം മുജീബ് ഉദ്ഘാടനം ചെയ്തു. സദർ […]

Continue Reading

‘കേരളം എങ്ങോട്ട് ‘ കേരള പിറവി ദിനത്തിൽ മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് സാംസ്കാരിക സംഗമവും ഉൽബോധന സദസ്സും സംഘടിപ്പിക്കും

മൊഗ്രാൽ: അന്ധവിശ്വാസവും അനാചാരവും നരബലിയും മദ്യം മയക്കു മരുന്ന് തുടങ്ങിയ സാമൂഹ്യ വിപത്തിലൂടെ കടന്നു പോകുന്ന കേരളത്തിൻ്റെ കാലിക ജീർണിതാവസ്ഥയെ മുൻ നിർത്തിയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ സാംസ്കാരിക സംഗമവും ഉൽബോധന സദസ്സും സംഘടിപ്പിക്കുന്നു. വൈകിട്ട് 4.30 മണിക്ക് “കേരളം എങ്ങോട്ട്” എന്ന ശീർഷകത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖർ സംബന്ധിക്കും.സാംസ്കാരിക സംഗമത്തിൽ കവിയും എഴുത്തുകാരനുമായ പത്മനാഭൻ ബ്ലാത്തൂർ മോഡറേറ്ററാകും. സെഡ്. എ.മൊഗ്രാൽ വിഷയാവതരണം നടത്തും. ടി. എ […]

Continue Reading

ഉപരിപഠനത്തിനായി യു. കെ യിൽ പോകുന്ന യുസഫ് റഷാദിന് മൊഗ്രാൽ കടവത്ത് സിറ്റിസൻ ക്ലബ്‌ യാത്രയയപ്പ് നൽകി

മൊഗ്രാൽ : മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ നിന്ന് ട്രാവൽ & ടൂറിസത്തിൽ മികച്ച മാർക്കോടെ ബിരുദ പഠനം പൂർത്തീകരിച്ചതിന് ശേഷം തുടർപഠനത്തിനായി യുണൈറ്റഡ് കിംഗ്ഡമിലേക്ക് പുറപ്പെടുന്ന ക്ലബ്‌ അംഗം യൂസഫ് റഷാദിന് മൊഗ്രാൽ കടവത്ത് സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ്‌ ഹൃദ്യമായ യാത്രയയപ്പ് നൽകി. കഠിനപ്രയത്നത്തിലൂടെ ഇന്റർ നാഷണൽ ബിസിനസ്‌ മാനേജ്മെന്റ് കോഴ്സിന് (IBM) ലണ്ടനിൽ സീറ്റ്‌ തരപ്പെടുത്തിയ റഷാദിനെ യോഗം അഭിനന്ദിച്ചു.ക്ലബ്‌ പരിസരത്ത് നടന്ന യോഗം മുൻ മംഗലാപുരം യൂണിവേഴ്സിറ്റി ഫുട്ബോൾ ടീം ക്യാപ്റ്റൻ […]

Continue Reading

റാഗിംഗ്, ലഹരി ഉപയോഗം എന്നിവയെ ശക്തമായി നേരിടാൻ തീരുമാനം. മൊഗ്രാൽ ജിവിഎച്ച്എസ്എസ്: പിടിഎ, എസ്എംസി കമ്മിറ്റികൾ പുനസംഘടിപ്പിച്ചു

മൊഗ്രാൽ. വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും, റാഗിങ്ങും ശക്തമായി നേരിടാൻ മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പി ടിഎ-എസ്എംസി വാർഷിക ജനറൽബോഡി യോഗം തീരുമാനിച്ചു. യോഗം കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സ്മിത കെ ടി സ്വാഗതം പറഞ്ഞു.ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. സാമൂഹ്യ ശാസ്ത്ര അധ്യാപകൻ വി മോഹനൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. […]

Continue Reading

പുതുക്കിപ്പണിത മൊഗ്രാൽ ടൗൺ ശാഫി ജുമാ മസ്ജിദ് ഒക്ടോബർ ഏഴിന് പ്രാർത്ഥനയ് ക്കായി തുറന്നുകൊടുക്കും

മൊഗ്രാൽ. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റി പുനർനിർമ്മിച്ച മൊഗ്രാൽ ടൗൺ ശാഫി ജുമാമസ്ജിദ് 2022 ഒക്ടോബർ 7ന് പ്രാർത്ഥനക്കായി തുറന്നുകൊടുക്കാൻ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഒക്ടോബർ 7ന് വെള്ളിയാഴ്ച അസർ നമസ്കാരത്തിന് നേതൃത്വം നൽകി കൊണ്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ പ്രാർത്ഥനയ്ക്കായി തുറന്നുകൊടുക്കും. ഉദ്ഘാടന ചടങ്ങിൽ കാസർഗോഡ് സംയുക്ത ഖാസി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാർ, സമസ്ത ഉപാധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മുസ്ലിയാർ, സയ്യിദ് […]

Continue Reading