യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് നാളെ മുതൽ; ഉന്നയിക്കുന്നത് നിരവധി ആവശ്യങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധനയിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് സംയുക്ത സമരസമിതിയുടെ പണിമുടക്ക്. ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല.ബസ് ഓപ്പറേറ്റേഴ്സ് ഫോറം സമരത്തിൽ നിന്ന് പിന്മാറിയിരുന്നു. ചൊവ്വാഴ്ചക്ക് മുമ്പ് വീണ്ടും ചർച്ച ചെയ്യാമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെ ബസുടമകൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടുന്നതിൽ ഗതാഗത സെക്രട്ടറി വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്നും പെർമിറ്റ് പുതുക്കുന്നതിൽ മുഖ്യമന്ത്രിയുമായി […]

Continue Reading

‘വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ ഒഴിവാക്കണം’- ആവശ്യവുമായി സ്വകാര്യ ബസുടമകൾ

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ ഒഴിവാക്കണമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. 18 വയസ് വരെയുള്ള വിദ്യാർഥികൾക്ക് മാത്രമേ ആവശ്യമെങ്കിൽ യാത്രാ സൗജന്യം നൽകൂ. ഇക്കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഏപ്രിൽ 1 മുതൽ സമരത്തിലേക്ക് നീങ്ങുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു. വിദ്യാർഥി കൺസെഷനമായി ബന്ധപ്പെട്ട്‌കെഎസ്ആർടിസി പുതിയ മാർഗരേഖ ഇറക്കിയതിന് പിന്നാലെയാണ് ആവശ്യവുമായി സ്‌കാര്യബസുടമകൾ രംഗത്തെത്തിയത്.25 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് ഇനി കൺസെഷൻ ലഭിക്കില്ല. മാതാപിതാക്കൾ […]

Continue Reading

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് മാര്‍ച്ച് 24 മുതൽ സ്വകാര്യ ബസ് സമരം. അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി ബസ് ഉടമകള്‍ അറിയിച്ചു. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് നീക്കം. ഗതാഗതമന്ത്രി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിട്ട് നാലു മാസം കഴിഞ്ഞു. മിനിമം ചാർജ് 12 രൂപയാക്കണമെന്നും വിദ്യാർഥികളുടെ കൺസഷൻ ആറ് രൂപയാക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം. സ്വകാര്യ ബസുകളോട് സർക്കാര്‍ വിവേചനം കാട്ടുന്നു. വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടായില്ല. […]

Continue Reading

മിനിമം ചാർജ് 12 രൂപയാക്കണം; സ്വകാര്യബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

തൃശ്ശൂർ: ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യമാണ് ബസുടമകൾ ഉയർത്തുന്നത്. സർക്കാരിന് മുമ്പിൽ വെച്ച ആവശ്യങ്ങൾ നടപ്പാക്കിയില്ല. സാമ്പത്തികമായി തകർന്നടിഞ്ഞ അവസ്ഥയിലാണ് സ്വകാര്യ ബസ് മേഖലയെന്നും ബസുടമകൾ പറഞ്ഞു. മാർച്ച്‌ 31 നുള്ളിൽ ബസ് ചാർജ് വർധന ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമര ചെയ്യുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സ്വകാര്യ ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത […]

Continue Reading

വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നടപടി; ‘ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യും’

സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും പൊലീസ് മേധാവിയും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതും സീറ്റ് ഒഴിഞ്ഞു കിടന്നാലുംകുട്ടികളെ ഇരിക്കാന്‍ അനുവദിക്കാത്തതും കമ്മീഷന്‍ ഗൗരവമായാണ് കാണുന്നത്. വിദ്യാര്‍ഥികള്‍ കൈ കാണിച്ചാല്‍ നിര്‍ത്താതെ […]

Continue Reading

സർക്കാർ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരത്തിലേക്ക്; സ്വകാര്യ ബസ് ഉടമകൾ

സർക്കാർ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരത്തിലേക്കെന്ന് സ്വകാര്യ ബസ് ഉടമകൾ. സർക്കാർ പ്രൈവറ്റ് ബസ് ഉടമകൾക്ക് നൽകിയ വാഗ്ദാനം നടപ്പാക്കിയില്ലെന്ന് എ.കെ.ബി.ഓ.എ. പത്ത് ദിവസത്തിനുള്ളിൽ മിനിമം ചാർജ് 10 രൂപയാക്കണമെന്ന മന്ത്രിയുടെ ഉറപ്പ് പാലിച്ചില്ലെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. പ്രതിസന്ധിയെ തുടർന്ന് 4000 ബസുകൾ സർവീസ് അവസാനിപ്പിക്കേണ്ടി വന്നെന്ന് ബസ് ഉടമകൾ പറഞ്ഞു. നഷ്ടം സഹിച്ചാണ് പലരും സർവീസുകൾ തുടരുന്നതെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി വ്യക്തമാക്കി. ബസ് ചാർജ് വർധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി […]

Continue Reading

തിരക്ക് കാരണം സ്വകാര്യ ബസ്സുകൾക്ക് വിദ്യാർത്ഥികളെ ഉൾക്കൊള്ളാനാവുന്നില്ല. കെഎസ്ആർടിസിയിലും കൺസഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കുമ്പള. സ്കൂൾ കോളേജുകൾ തുറന്നതോടെ തിരക്കുമൂലം വിദ്യാർത്ഥികളെ മുഴുവനായും ഉൾക്കൊള്ളാനാവാതെ സ്വകാര്യ ബസ്സുടമകൾ. യാത്രാദുരിതത്തിന് പരിഹാരം കാണാൻ കെഎസ്ആർടിസി ബസുകളിലും വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിലെ ഓരോ പ്രദേശത്തും സർക്കാർ സ്കൂൾ, കോളേജുകൾക്ക് പുറമെ, സ്വകാര്യ സ്കൂളുകളും, കോളേജുകളും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം സ്വകാര്യ ബസുകളിൽ കുത്തിനിറച്ചാണ് യാത്ര ചെയ്യുന്നത്. ടൗണുകളിലാണെങ്കിൽ വിദ്യാർത്ഥികളുടെ തിരക്ക് ഇരട്ടിയാവുന്നു. ഇതുമൂലം പലപ്പോഴും ബസ് ജീവനക്കാരും, വിദ്യാർഥികളും തമ്മിൽ വാക്കേറ്റത്തിനും, സംഘർഷത്തിനും കാരണമാകുന്നുമുണ്ട്. ഈ സാഹചര്യത്തിൽ രാവിലെയും, […]

Continue Reading