ഇറാഖ് അതിര്‍ത്തിയില്‍ നിന്ന് നേരെ സൗദിയിലേക്ക്; യാത്രയിലെ പുതിയ വഴി പങ്കുവെച്ച് ശിഹാബ് ചേറ്റൂര്‍

ബാഗ്ദാദ്: കാല്‍നടയായി കേരളത്തില്‍ നിന്ന് മക്കയിലേക്ക് ഹജ്ജിന് പുറപ്പെട്ട മലപ്പുറം സ്വദേശി ശിഹാബ് ചോറ്റൂര്‍ ഇറാഖില്‍ നിന്നും സൗദി അതിര്‍ത്തിയിലേക്ക്. 1900 കി.മീ താണ്ടിയാല്‍ മദീനയിലേക്ക് എത്താനാകും. ഞായറാഴ്ച ഷിഹാബ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇറാഖില്‍ നിന്നും നേരിട്ട് സൗദിയിലേക്ക് കടക്കാനുള്ള വഴി കണ്ടെത്തിയതായി അറിയിച്ചത്. കുവൈറ്റിൽ പ്രവേശിക്കാതെ നേരിട്ട് സൗദി ബോര്‍ഡറിലേക്ക് പ്രവേശിക്കാനുള്ള വഴിയെ കുറിച്ചറിയാന്‍ സാധിച്ചെന്നാണ് ശിഹാബ് പങ്കുവെച്ച വിവരം. അറാര്‍ എന്ന അതിര്‍ത്തി വഴിയിലൂടെ സഞ്ചരിച്ചാല്‍ കുവൈറ്റില്‍ പ്രവേശിക്കാതെ നേരിട്ട് സൗദിയി ബോർഡറിലേക്ക് […]

Continue Reading

മക്കയിലെത്താന്‍ ഇനി 3000ത്തോളം കിലോമീറ്റര്‍; ശിഹാബ് ചോറ്റൂരിന്റെ ഹജ്ജ് യാത്ര ഇറാനിലെത്തി

ടെഹ്‌റാന്‍: കാല്‍നടയായി കേരളത്തില്‍ നിന്ന് മക്കയിലേക്ക് ഹജ്ജിന് പുറപ്പെട്ട മലപ്പുറം സ്വദേശി ശിഹാബ് ചോറ്റൂരിന്റെ യാത്ര ഇറാനിലെത്തി. ഇറാനിലെത്തിയ വിവരം ശിഹാബ് തന്നെയാണ് വീഡിയോയിലൂടെ അറിയിച്ചത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇറാനിലെത്തിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണം ഉള്ളതിനാല്‍ തനിക്ക് യാത്രയെക്കുറിച്ച് അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും ശിഹാബ് വീഡിയോയിലൂടെ അറിയിച്ചു.നേരത്തെ പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് ട്രാന്‍സിറ്റ് വിസയില്ലാത്തതിനാല്‍ പാക് ഇമിഗ്രേഷന്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഞായറാഴ്ച പാകിസ്താന്‍ വിസ നല്‍കിയതോടെ യാത്ര തുടരാനുള്ള അവസരം ഒരുങ്ങിയത്. കഴിഞ്ഞ നാല് മാസമായി […]

Continue Reading

ശിഹാബ് ചോറ്റൂരിന് പാക്കിസ്താനിലേക്ക് പ്രവേശിക്കാന്‍ അനുമതി

ഇറാനിലാണ് ഏറ്റവും കൂടുതല്‍ ദൂരം താണ്ടാനുള്ളത്. അടുത്ത ഹജ്ജ് കര്‍മത്തിന് പങ്കെടുക്കാനാകുമോ എന്നത് വ്യക്തമല്ല. എല്ലാത്തിനും നന്ദിയുണ്ടെന്നും പ്രാര്‍ത്ഥന വേണമെന്നും ശിഹാബ് അഭ്യര്‍ത്ഥിച്ചു.മലപ്പുറത്തുനിന്ന് കാല്‍നടയായി മക്കയിലേക്ക് ഹജ്ജിനായി പുറപ്പെട്ട ശിഹാബ് ചോറ്റൂരിന് പാക്കിസ്താന്‍ ട്രാന്‍സിറ്റ് വിസ അനുവദിച്ചു. നാളെ രാവിലെ പത്തരയോടെ ശിഹാബ് വാഗാ അതിര്‍ത്തി കടക്കും. ഖാസയിലാണ് ഇപ്പോള്‍ ശിഹാബുള്ളത്. ഇന്നലെ രാവിലെയാണ് നേരിട്ട് പാക് അധികൃതര്‍ വിസ കൈമാറിയത്. ഇന്ന് വിശ്രമത്തിന് ശേഷം രാവിലെ പുറപ്പെടുമെന്ന് ശിഹാബ് പറഞ്ഞതായി ചന്ദ്രിക റിപ്പോർട്ട് ചെയ്തു.8200 കിലോമീറ്റര്‍ […]

Continue Reading

‘യാത്ര രണ്ട്- മൂന്ന് ദിവസത്തിനുള്ളിൽ തുടരും’; യാത്രയുടെ പുരോഗതി അറിയിച്ച് ശിഹാബ് ചോറ്റൂർ

യാത്രയുടെ പുരോഗതി അറിയിച്ച് ഹജ്ജ് കർമം നിർവഹിക്കാനായി മക്കയിലേക്ക് കാൽ നടയായി യാത്ര തിരിച്ച ശിഹാബ് ചോറ്റൂർ. വിസ നൽകാമെന്ന് അധികൃതർ പറഞ്ഞതായും രണ്ട്-മൂന്ന് ദിവസത്തിനുള്ളിൽ യാത്ര തുടരുമെന്നും വിവരങ്ങൾ പങ്കുവെക്കരുതെന്ന് നിർദേശമുണ്ടായത് കൊണ്ടാണ് ഇതുവരെ വിവരങ്ങൾ പങ്കുവെക്കാതിരുന്നതെന്നും അദ്ദേഹം തന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഇപ്പോൾ പഞ്ചാബിലെ ആഫിയ സ്‌കൂളിലാണുള്ളതെന്നും ഡേറ്റ് കിട്ടുന്ന മുറയ്ക്ക് യാത്ര വീണ്ടും തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. തന്നെ കുറിച്ച് വ്യാജ വിവരങ്ങൾ നൽകുന്ന യൂട്യൂബേഴ്‌സിനോട് […]

Continue Reading

ഷിഹാബ് ചോറ്റൂരിന് ട്രാൻസിറ്റ് വിസ വേണം, പാക് സുപ്രിംകോടതിയിൽ ഹരജി; ഹരജിയെ കുറിച്ച് അറിയില്ലെന്ന് ഷിഹാബ്

ലാഹോർ: കേരളത്തിൽനിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ഷിഹാബ് ചോറ്റൂരിന് വിസ നിഷേധിച്ച നടപടിക്കെതിരേ പാകിസ്താനി പൗരൻ പാക് സുപ്രിംകോടതിയെ സമീപിച്ചു. ലാഹോർ സ്വദേശിയായ സർവർ താജ് എന്നയാളാണ് ഹരജിക്കാരൻ. ഷിഹാബ് ചോറ്റൂരിന് കാൽനടയായി അതിർത്തികടക്കാൻ ട്രാൻസിറ്റ് വിസ അനുവദിക്കണമെന്നാണ് ആവശ്യം. വിസ നിഷേധിച്ച ലാഹോർ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്താണ് ഹരജി നൽകിയത്. സിഖ് മതസ്ഥാപകൻ ബാബാ ഗുരു നാനാക് ദേവിന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനുൾപ്പെടെ നൂറുകണക്കിന് ഇന്ത്യക്കാർക്ക് പാകിസ്താൻ മുമ്പ് വിസ അനുവദിച്ചിട്ടുണ്ടെന്നും അതുപോലെ ഷിഹാബിനും നൽകണമെന്നുമാണ് ഹരജിയിലെ […]

Continue Reading

കാൽനടയായി ഹജ്ജ്; ഷിഹാബ് ചോട്ടൂരിന് വീസ നിഷേധിച്ച് പാകിസ്താൻ

മലപ്പുറത്തുനിന്ന് കാൽനടയായി ഹജ്ജിനു പുറപ്പെട്ട ഷിഹാബ് ചോട്ടൂരിന് വീസ നിഷേധിച്ച് പാകിസ്താൻ. പാകിസ്താനിലേക്ക് പ്രവേശനാനുമതി തേടി സമർപ്പിച്ച അപേക്ഷയാണ് ലാഹോർ ഹൈക്കോടതി തള്ളിയത്. ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലേക്ക് കാൽനടയായി യാത്ര ചെയ്യുന്ന ഷിഹാബ് കഴിഞ്ഞ ഒരു മാസമായി വിസ ലഭിക്കാതെ വാഗാ അതിർത്തിയിൽ തുടരുകയാണ്.ഷിഹാബിനു വേണ്ടി പാക് പൗരനായ സർവാർ താജ് ആണ് അപേക്ഷ സമർപ്പിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ തീരുമാനത്തെ ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാൽ, ജസ്റ്റിസ് മുസാമിൽ അക്തർ ഷബീർ […]

Continue Reading

ശിഹാബ് ചോറ്റൂർ പാക് അതിർത്തിയിൽ; വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ഉടൻ

വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി മക്കയിലേക്ക് കാല്‍ നടയായി യാത്ര തിരിച്ച ശിഹാബ് ചോറ്റൂരിന് പാകിസ്താന്‍ വിസ നിഷേധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. പാകിസ്താനിലേക്ക് പ്രവേശിക്കാനാവാതെ പഞ്ചാബിലെ വാഗാ അതിര്‍ത്തിയില്‍ 15 ദിവസത്തോളമായി ശിഹാബ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറം ആതവനാട് സ്വദേശിയായ ശിഹാബിന് വാഗാ അതിർത്തിയിൽ വച്ച് വിസ നിഷേധിപ്പെട്ട കാര്യം പഞ്ചാബ് ഷാഹി ഇമാം മൗലാനാ മുഹമ്മദ് ഉസ്മാൻ ലുധിയാനവിയാണ് വാർത്താ സമ്മേളനത്തിൽ  അറിയിച്ചത്. ഇന്ത്യ പാക് അതിർത്തിയിൽ എത്തിയാലുടൻ വിസ നൽകാമെന്ന് ഡൽഹിയിലെ […]

Continue Reading