ഇശലിന്റെ ഇതിഹാസ നായകരെ തനിമ കലാസാഹിത്യവേദി അനുസ്മരിച്ചു

Latest കേരളം പ്രാദേശികം

കാസർഗോഡ്. മലയാളി മനസ്സിനെ മാപ്പിള കലാവേദികളിൽ കോരിത്തരിപ്പിച്ചിരുന്ന ഇശലിന്റെ ഇതിഹാസ നായകരായി ഈ അടുത്ത കാലത്ത് മൺമറഞ്ഞുപോയ വി എം കുട്ടി,പീർ മുഹമ്മദ് എന്നിവരെ കാസറഗോഡ് തനിമ കലാസാഹിത്യവേദി അനുസ്മരിച്ചു.

വി എം കുട്ടിയും, പീർ മുഹമ്മദും ആലപിച്ചതും, എഴുതിയതുമായ മാപ്പിളപ്പാട്ടുകൾ പതിറ്റാണ്ടുകൾക്കിപ്പുറവും മലയാളികൾ ഇന്നും പാടിയും, മൂളിയും നടക്കുന്നത് തന്നെ അവരെ മാപ്പിളകലാ ലോകം ഹൃദയത്തിലേറ്റിയത് കൊണ്ടാണ്.

ഇവരുടെ പെട്ടന്നുള്ള വിയോഗം മാപ്പിളപ്പാട്ട് പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് തനിമ കലാസാഹിത്യവേദി അനുസ്മരിച്ചു. ചടങ്ങിൽ പ്രസിഡൻറ് അബു ത്വാഇ അധ്യക്ഷതവഹിച്ചു. ടി എ ഷാഫി,സി എൽ ഹമീദ്, അഷ്റഫലി ചേരങ്കൈ , എ എസ് മുഹമ്മദ് കുഞ്ഞി, ശിഹാബ് മാഷ്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

ഹമീദ് കാവിൽ സ്വാഗതവും ബി കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. സിദ്ദീഖ് ചേരങ്കൈ, അബ്ദുറഹ്മാൻ ബെണ്ടി ച്ചാൽ, കെ എച് മുഹമ്മദ്, ശിഹാബ് മാഷ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ഇബ്രാഹിം ചെർക്കള, അബ്ദുല്ലക്കുഞ്ഞി ഖന്നച്ച, എരിയാൽ ശരീഫ്, റഹ്മത്ത് മുഹമ്മവ്, റൗഫ് ബായിക്കര, എംഎ നജീബ്, പി കെ സത്താർ, അഷ്‌റഫ്‌ കൈന്താർ, ലത്തീഫ് ചെമനാട്, സലീം അത്തിവളപ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *