ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു.
നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ.
വൈകിട്ട് 7.30നാണ് മത്സരം.പതിവ് പോലെ പരാജയത്തിന്‍റെ പടുകുഴിയിലേക്ക് വീഴാതിരിക്കാൻ ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയം അനിവാര്യമാണ്.
മത്സരം കടുപ്പമേറിയതാണെന്നും എന്നാൽ ആക്രമണം തന്നെയാണ് പ്രധാന ലക്ഷ്യമെന്നും പരിശീലകൻ വുകമാനോവിച്ച് വ്യക്തമാക്കികഴിഞ്ഞു.
കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ് മടങ്ങിയ മലയാളി താരം കെ പി രാഹുലിന്‍റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാവും. പ്രതിരോധത്തിലെ പാളിച്ചകളും ബ്ലാസ്റ്റേഴ്സിന് പരിഹരിക്കണം.