വിജയ്പുരയിൽ സിന്ദൂരം (vermilion) ചാർത്തിയെത്തിയ വിദ്യാർഥിയെ സ്‌കൂളിൽ കയറ്റാത്തതിൽ പ്രതിഷേധിച്ച് ബജ്‌റംഗാദൾ. ഇൻഡിയിലെ പിയുസി കോളേജിൽ സിന്ദൂരം ചാർത്തിയെത്തിയ വിദ്യാർഥിയെ അധികൃതർ തടയുകയായിരുന്നു.
സ്‌കൂളിൽ കയറണമെങ്കിൽ സിന്ദൂരം നീക്കണമെന്നും അല്ലെങ്കിൽ തിരിച്ചുപോകണമെന്നും അവർ അറിയിച്ചു.എന്നാൽ സംഭവമറിഞ്ഞ് ബജ്‌റംഗാദൾ പ്രവർത്തകരെത്തി പ്രതിഷേധം തുടങ്ങി.
ഇവർക്ക് പിന്തുണയുമായി ശ്രീരാമസേന സ്ഥാപകൻ പ്രമോദ് മുത്തലിക്കും രംഗത്തെത്തി. സിന്ദൂരം മത ചിഹ്നമല്ലെന്നും രാജ്യത്തെ സാംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതിനാൽ വിദ്യാലയങ്ങളിൽ നിരോധിക്കപ്പെടരുതെന്നും മുത്തലിക്ക് പറഞ്ഞു.
സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗാമായ സിന്ദൂരം സ്ത്രീയും പുരുഷനും ഉപയോഗിക്കുമെന്നും അതിനാൽ വിദ്യാർഥിയെ തടഞ്ഞ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുത്തലിക്ക് ആവശ്യപ്പെട്ടു.
ഹിജാബ് അനുകൂല മുന്നേറ്റത്തിന് പിറകിൽ അന്താരാഷ്ട്രാ ഗൂഢാലോചന ഉണ്ടെന്നും ശ്രീരാമസേനാ തലവൻ ആരോപിച്ചു.