കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ ആതുര ശുശ്രൂഷ രംഗത്ത് നൂതന സാങ്കേതികവിദ്യകളുടെ അപര്യാപ്തത ചര്‍ച്ച ചെയ്യുന്ന ഈ കോവിഡ് കാലത്ത് മള്‍ട്ടി സ്‌പെഷാലിറ്റി സൗകര്യങ്ങളുമായി കാഞ്ഞങ്ങാട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹകരണ ഹോസ്പിറ്റല്‍ തുടങ്ങുന്നതിനുള്ള ആലോചനയോഗം മേലാങ്കോട് ലയണ്‍സ് ക്ലബ് ഹാളില്‍ വച്ച് നടന്നു. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ. വി.സുജാത ടീച്ചര്‍ യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സഹകരണ ഹോസ്പിറ്റല്‍ സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ അഡ്വക്കറ്റ് പി. അപ്പുക്കുട്ടന്‍ അധ്യക്ഷനായി. കോഡിനേറ്റര്‍ സി. ബാലകൃഷ്ണന്‍ ഹോസ്പിറ്റല്‍ രൂപരേഖ അവതരിപ്പിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ കെ. രാജഗോപാലന്‍, കേരള ബാങ്ക് മാനേജര്‍ വി. പ്രകാശന്‍, കെ ശ്രീകണ്ഠന്‍ നായര്‍, കെ. ആര്‍. ബല്‍രാജ്, ഡോക്ടര്‍ ഗുരുദത്ത്, ഡോക്ടര്‍ ഷിംജി നായര്‍, അഡ്വക്കറ്റ് രാജ്‌മോഹന്‍, കോടോത്ത് വേണു നായര്‍, പി. പി. കുഞ്ഞികൃഷ്ണന്‍ നായര്‍, ഐശ്വര്യ കുമാരന്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് സഹകരണ ഹോസ്പിറ്റല്‍ സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി മെമ്പര്‍ വി.വി രമേശന്‍ സ്വാഗതവും എം.കെ.വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സനാതന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ മനോജ് കോടോത്ത് പ്രൊജക്ട് അവതരണം നടത്തി.