മൊഗ്രാലിലെ ഇശൽ പൈതൃകം സംരക്ഷിക്കാൻ മാപ്പിളകലാ പഠനകേന്ദ്രം പുനസ്ഥാപിക്കണം. — തനിമ കലാ സാഹിത്യ വേദി.

കേരളം പ്രാദേശികം

കുമ്പള. ജില്ലയിലെ ഇശൽ ഗ്രാമമായി അറിയപ്പെടുന്ന മൊഗ്രാൽ പ്രദേശത്തെ ഇശൽ പൈതൃകം സംരക്ഷിക്കാൻ മാപ്പിള കലാ പഠന ഗവേഷണ ഉപകേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് തനിമ കലാ സാഹിത്യ വേദി കുമ്പള ചാപ്റ്റർ രൂപീകരണ യോഗം ആവശ്യപ്പെട്ടു. 2010ലാണ് മൊഗ്രാലിൽ മാപ്പിള കലാ പഠന ഗവേഷണ ഉപകേന്ദ്രം സർക്കാർ സ്ഥാപിച്ചത്. കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിന്റെ ഉപകേന്ദ്രമായാണ് അന്ന് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. ഇതിൻറെ കീഴിൽ ഒട്ടനവധി മാപ്പിള കലാ- സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു, മൊഗ്രാലിന്റെ മാപ്പിളപ്പാട്ട് കാവ്യ സംസ്കാരത്തിൻറെ പൈതൃകം സംരക്ഷിക്കാനും, മഹത്തായ പാരമ്പര്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും, പഠനങ്ങളും ഗവേഷണങ്ങളും നടത്താനുമായിരുന്നു സ്ഥാപനത്തിൻറെ ലക്ഷ്യം.

എന്നാൽ 2015 ആകുമ്പോഴേക്കും യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥാപനം അടച്ചു പൂട്ടു കയായിരുന്നു. ഇത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു. ഇത് പുനഃസ്ഥാപിക്കാനാ വശ്യമായ നടപടി സർക്കാർ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അബു ത്വാഈ അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, ശിഹാബ് മാഷ്, ലത്തീഫ് കുമ്പള, മാഹിൻ മാസ്റ്റർ, അബ്ദുല്ല കുഞ്ഞി കന്നച്ച, അക്ബർ പെർവാഡ്, എം എ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല, മുഹമ്മദ് സ്മാർട്ട്‌, ഇസ്മയിൽ- മൂസ, ഹസ്സൻ കൊപ്പളം, എം എ മൂസ, മനാഫ് എൽ ടി, റിയാസ് കരീം എന്നിവർ സംബന്ധിച്ചു. ഹമീദ് കാവിൽ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ: മുഹമ്മദ് സ്മാർട്ട് (പ്രസി) ഹമീദ് കാവിൽ, എം എം മൂസ (വൈസ് പ്രസി) ശിഹാബ് മാഷ് (ജന: സെക്ര) ലത്തീഫ് കുമ്പള, റിയാസ് കരീം(സെക്രട്ടറി).

Leave a Reply

Your email address will not be published. Required fields are marked *