എംഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തി

Latest ഇന്ത്യ കേരളം പ്രാദേശികം

തൃക്കരിപ്പൂർ:കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിനെതിരെ ഉത്തർപ്രദേശിലെ ലകീംപൂർ ഖേരി ജില്ലയിൽ സമരം ചെയ്തു വന്നിരുന്ന സമർക്കാർക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ നേതൃത്വത്തിൽ വാഹനം ഇടിച്ചുകയറ്റി പത്തോളം കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിനെതിരെ എംഎസ്എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ്,സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷജീർ ഇക്ബാൽ,സെക്രെട്ടറി ആബിദ് ആറങ്ങാടി,ജില്ലാ പ്രസിഡന്റ്‌ അനസ് എതിർത്തോട്,ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ,ഭാരവാഹികളായ ജാബിർ തങ്കയം,സഹദ് അംഗടിമുഗർ,റംഷീദ് തോയ്യമ്മൽ,സിദ്ദീഖ് മഞ്ചേശ്വരം,താഹ തങ്ങൾ,അഷ്‌റഫ്‌ ബോവിക്കാനം,റഹീം പള്ളം,എജിസി ശംസാദ്,വിപിപി ഷുഹൈബ്,സൈഫുദ്ധീൻ തങ്ങൾ,മഷൂദ് താലിച്ചാലം,റഫീഖ് വിദ്യാനഗർ,ഷാനിഫ് നെല്ലിക്കട്ട,മുഫാസി കോട്ട,ജംഷീർ മൊഗ്രാൽ,ഇഖ്ബാൽ വെള്ളിക്കോത്ത്, റാഹിൽ പെരുമ്പട്ട തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *